Making Of Tasty Steamed Rice Cake : നിങ്ങൾ ഇതുപോലെയാണ് വട്ടയപ്പം ഉണ്ടാക്കുന്നത് എങ്കിൽ നിങ്ങൾ ഉണ്ടാക്കിയ വട്ടയപ്പം കഴിക്കാൻ ഇനി എല്ലാവർക്കും കൊതിയാകും. ഇതുപോലെ തയ്യാറാക്കൂ. അതിനായി ആദ്യം തന്നെ പച്ചരി 2 കപ്പ് എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക. നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം അതിലെ വെള്ളം കളഞ്ഞ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അടുത്തതായി ഒരു ചെറിയ പാത്രത്തിൽ രണ്ട് ടീസ്പൂൺ ഈസ്റ്റ് ഇടുക അതിലേക്ക് കുറച്ചു ചൂടുവെള്ളം കൂടി ഒഴിച്ച് മാറ്റിവയ്ക്കുക. ശേഷം പച്ചരിയിലേക്ക് ഒരു കപ്പ് ചോറ് ചേർത്ത് കൊടുക്കുക വെള്ള നിറത്തിലുള്ള ചോറ് ചേർക്കുന്നതായിരിക്കും നല്ലത് ശേഷം ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതുകഴിഞ്ഞ് മധുരത്തിന് ആവശ്യമായിട്ടുള്ള പഞ്ചസാര ചേർത്തു കൊടുക്കുക.
ശേഷം ആവശ്യത്തിന് ഉപ്പും മാറ്റിവച്ചിരിക്കുന്ന ഈസ്റ്റും ചേർത്ത് കൊടുക്കുക. ശേഷം ഇതെല്ലാം ഒരു സ്പൂൺ കൊണ്ട് ഇളക്കി യോജിപ്പിക്കുക അതിനുശേഷം കുറേശ്ശെയായി മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക. തന്നെ തരികൾ ഉണ്ടാകാൻ പാടില്ല മാത്രമല്ല നല്ലതുപോലെ അരഞ്ഞു വരികയും വേണം അതുപോലെ കട്ടിയാകാനും പാടില്ല എന്നാൽ ഒരുപാട് ലൂസ് ആകാനും പാടില്ല.
ശേഷം ഇതെല്ലാം ഒരു പാത്രത്തിലേക്ക് പകർത്തി വെച്ചതിനുശേഷം ഒരു തവി കൊണ്ട് ഇളക്കി യോജിപ്പിച്ച് അടച്ചു മൂടി വയ്ക്കുക. അഞ്ചോ ആറോ മണിക്കൂറിനുള്ളിൽ തന്നെ മാവ് നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് കാണാം അതിനു ശേഷം നിങ്ങൾക്ക് വട്ടയപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. 10 മിനിറ്റ് വേവിച്ചതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു കഴിക്കാം.