Aloe Vera Hair Care Oil : മുടി നല്ലതുപോലെ വളർന്നു വരുന്നതിനു വേണ്ടി ഫലപ്രദമായി നമുക്ക് തേച്ച് ഉപയോഗിക്കാവുന്ന ഒരു എണ്ണയെ പറ്റിയാണ് പറയാൻ പോകുന്നത് ഇത് നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്നതാണ് അതുപോലെ അധികം സമയം ഒന്നും ആവശ്യവുമില്ല. ഈ എണ്ണ ഇങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാൻ അതിനായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു മീഡിയം വലുപ്പത്തിലുള്ള കറ്റാർവാഴ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ചേർത്തുകൊടുക്കുക കറ്റാർവാഴ നല്ലതുപോലെ തിളപ്പിച്ച് എടുക്കേണ്ടതാണ്. വെളിച്ചെണ്ണയുടെ നിറമെല്ലാം തന്നെ മാറി കറ്റാർവാഴ യിലുള്ള ജെല്ലി എല്ലാം വെളിച്ചെണ്ണയുമായി ചേർന്ന് നല്ലതുപോലെ മൊരിഞ്ഞു വന്നതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ്. ഈ എണ്ണ നിങ്ങൾക്ക് ഒരു പാത്രത്തിലേക്ക് അരിച്ച് എടുക്കാം.
ഈ എണ്ണയാണ് നമ്മൾ മുടി വളരുന്നതിന് വേണ്ടി തേക്കാൻ ഉപയോഗിക്കാൻ പോകുന്നത്. അരിപ്പയിൽ ബാക്കിയാവുന്ന കറ്റാർവാഴ നിങ്ങൾക്ക് ഉണ്ടാക്കിയ അതേസമയം തന്നെ തലയിൽ തേച്ചുപിടിപ്പിച്ച് ഉപയോഗിക്കാവുന്നതാണ് അത് വെറുതെ കളഞ്ഞു വേസ്റ്റ് ആക്കേണ്ട ആവശ്യമില്ല. ദിവസവും കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപ് ഈ എണ്ണ തലയോട് നല്ലതുപോലെ തേച്ച് പിടിപ്പിച്ചതിനു ശേഷം.
5 മിനിറ്റോളം കൈവെച്ച് മസാജ് ചെയ്യുക. ശേഷം നിങ്ങൾ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ഷാമ്പൂ ഉപയോഗിച്ച് കൊണ്ട് തലമുടി കഴുകി വൃത്തിയാക്കുക. ഇതുപോലെ നിങ്ങൾ ദിവസവും ചെയ്യുകയാണെങ്കിൽ എത്ര വളരാത്ത മുടിയുള്ളവരാണെങ്കിലും വളർന്നു വരുന്നതായിരിക്കും. തലമുടി വളർന്നു വരില്ല എന്ന് ഇനി ആരും പരാതി പറയേണ്ട ആവശ്യമില്ല ഇതുപോലെ ചെയ്താൽ തന്നെ മതി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.