പെട്ടെന്ന് തടി കൂടാനുള്ള എളുപ്പവഴി ഇതാ. ഇനി ആരും നിങ്ങളെ തടിയില്ല എന്ന് പറഞ്ഞു കളിയാക്കില്ല. | Easy Weight Gain

Easy Weight Gain : ആ ഇന്നത്തെ കാലത്ത് ഒരുപാട് തടിയുള്ള ആളുകൾക്ക് അത് കുറയ്ക്കാൻ വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും സോഷ്യൽ മീഡിയയിൽ ആയാലും എല്ലാവരും പറഞ്ഞു കൊടുക്കുന്നതാണ്. എന്നാൽ അതിൽ മറ്റൊരു വിഭാഗം കൂടിയുണ്ട് എന്ത് കഴിച്ചാലും മെലിഞ്ഞു മാത്രം ഇരിക്കുന്നവർ. എന്തൊക്കെ ചെയ്തിട്ടും ഉദ്ദേശിച്ച വെയിറ്റ് കൂടി കിട്ടാതെ പോകുന്ന ആളുകൾ. ഇതിന് പ്രധാനമായും കുറച്ചു കാരണങ്ങൾ പറയുന്നുണ്ട് അതിൽ ആദ്യത്തെ കാരണമെന്ന് പറയുന്നത് ജനിതകമാണ്. പാരമ്പര്യമായി തടിയില്ലാത്ത മാതാപിതാക്കൾ ആണെങ്കിൽ ചിലപ്പോൾ അവരുടെ മക്കളും തടിയില്ലാത്തതുപോലെ തന്നെ ഇരിക്കും. അടുത്ത കാരണം പാലിലും പാലുൽപന്നങ്ങളിലും അടങ്ങിയിരിക്കുന്ന ലാക്ടോസ് എന്ന് പറയുന്ന ഘടകം ശരീരത്തിൽ എത്തുന്ന സമയത്ത് അതിനെ ബ്രേക്ക് ഡൗൺ ചെയ്യാൻ ആവശ്യമായിട്ടുള്ള ശരീരത്തിൽ ഇല്ലാതെ വരുന്ന ശരീരപ്രകൃതിയുള്ള ആളുകൾക്ക് പാലു കുടിക്കുന്നത് കൊണ്ട് തടി കൂടാനുള്ള സാധ്യതകൾ ഇല്ല.

അതുപോലെതന്നെ ഗ്യാസ് അസിഡിറ്റി എന്നിവയുടെ പ്രശ്നങ്ങളുള്ളവർക്ക് പൊതുവേ വിശപ്പ് വളരെ കുറവായിരിക്കും അതുകൊണ്ടുതന്നെ അവർക്ക് ശരിക്കും ഭക്ഷണം കഴിക്കേണ്ട സാധിക്കാതെ വരികയും ചെയ്യും. അതുപോലെ തന്നെ ചിലർക്ക് ഭക്ഷണം കഴിച്ചാൽ മൂന്നോ നാലോ പ്രാവശ്യം എങ്കിലും ബാത്റൂമിൽ പോകേണ്ടിവരുന്ന അവസ്ഥ ഉള്ളവരും ഉണ്ടാകാം. ഇത്തരം ആളുകളിലും ശരീരഭാരം കുറയാനുള്ള സാധ്യതകൾ കൂടുതലാണ്. അടുത്ത കാരണമായി പറയുന്നതാണ് ഹൈപ്പർ തൈറോയിഡിസം തൈറോയ്ഡ് എന്ന ഹോർമോൺ അമിതമായി ഉല്പാദിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ട്. ഇത്തരം സന്ദർഭങ്ങളിലും തടി കൂടാനുള്ള സാഹചര്യങ്ങൾ കുറവാണ്. അടുത്ത ലക്ഷണമായിട്ട് പറയുന്നത് ക്ഷയ രോഗമാണ്.

അടുത്തകാരണമായി പറയുന്നത് ശരിയായ രീതിയിൽ ഘോഷയാഹാരങ്ങൾ കഴിക്കാതെ വരുന്ന അവസ്ഥ പോഷക ആഹാരങ്ങൾ കിട്ടാതെ വരുന്ന നല്ല വെള്ളം കുടിക്കാൻ ലഭിക്കാതെ വരുന്ന അവസ്ഥ ഇതെല്ലാം ചെറുപ്പം മുതലേ കിട്ടാതെ വരുന്നവർ ആണെങ്കിൽ അവരുടെ ശരീരത്തിലും പിന്നീട് വളർന്നുവരുന്ന സാഹചര്യത്തിൽ വെയിറ്റ് കൂടാനുള്ള സാധ്യത ഇല്ല. ഇത് പരിഹരിക്കാൻ പറ്റുന്ന കുറച്ചു മാർഗ്ഗങ്ങൾ പറയാം കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ പ്രോട്ടീൻ അധികം അടങ്ങിയിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കുക.

അതുപോലെ തന്നെ ശരീരത്തിൽ ആവശ്യത്തിനുള്ള നല്ല കൊഴുപ്പ് കലർന്ന ഭക്ഷണങ്ങൾ കഴിക്കാവുന്ന ഉദാഹരണത്തിന് കപ്പലണ്ടി ഒലിവ് ഓയിൽ മുട്ട എന്നിവയെല്ലാം ഇതിന് വളരെയധികം സഹായിക്കും. അടുത്തതായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അതിന്റെ കൂടെ വെള്ളം കുടിക്കാൻ പാടില്ല ഭക്ഷണം കഴിച്ചു കഴിഞ്ഞ കുറച്ച് സമയത്തിന് ശേഷം വെള്ളം കുടിക്കുക. അതുപോലെ കൃത്യമായ ഇടവേളകളിൽ ദിവസത്തിൽ നാലോ അഞ്ചോ പ്രാവശ്യങ്ങളായി ഭക്ഷണം കഴിക്കുക. ഇതുപോലെയുള്ള ടിപ്പുകളിലൂടെ നിങ്ങൾ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഭാരം കൂട്ടാൻ സാധിക്കുന്നതായിരിക്കും. അതുപോലെ മറ്റ് എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഡോക്ടറെ നിർദ്ദേശിച്ച് അതിനുവേണ്ട കാര്യങ്ങൾ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *