Easy Lamp Cleaning Lotion : ആ കരിഞ്ഞു പോയിട്ടുള്ള വിളക്കുകൾ സാധാരണ നിങ്ങൾ എങ്ങനെയാണ് വൃത്തിയാക്കാറുള്ളത്. കൂടുതൽ വീട്ടമ്മമാരും സാധാരണ സോപ്പ് ഉപയോഗിച്ചു കൊണ്ടായിരിക്കും വൃത്തിയാക്കുന്നത് എന്നാൽ സോപ്പ് ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കുമ്പോൾ നല്ല രീതിയിൽ തന്നെ വൃത്തിയായി കിട്ടണമെന്നില്ല. പലപ്പോഴും തിരി കഴിഞ്ഞു പോയതിന്റെ പാടുകൾ വിളക്കില്ല അവശേഷിക്കുകയും ചെയ്യും.
എന്നാൽ ഇനി എല്ലാവരും ഈ പറയുന്ന രീതിയിൽ ഒന്ന് വൃത്തിയാക്കി നോക്കൂ എപ്പോഴും നിങ്ങളുടെ വീട്ടിലെ വിളക്കുകൾ തിളക്കം ഉള്ളതുപോലെ തന്നെ നിലനിൽക്കും. ഇതിനുവേണ്ടി ആദ്യം തന്നെ വിളക്ക് എടുത്ത് അതിലേക്ക് കുറച്ച് സാനിറ്റൈസർ ഒഴിച്ചു കൊടുക്കുക എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
അപ്പോൾ തന്നെ നിങ്ങൾക്ക് കാണാം അഴുക്കുകൾ ഇളക്കി പോരുന്നത്. അതിനുശേഷം കുറച്ച് ഭസ്മം അതിലേക്ക് ഇട്ടുകൊടുക്കുക ഇട്ട് വിളക്കിന്റെ എല്ലാ ഭാഗത്തും നന്നായി തേച്ചു കൊടുക്കുക. ശേഷം കുറച്ച് സമയം അതുപോലെ വയ്ക്കുക അതുകഴിഞ്ഞ് കുറച്ചു ഉപ്പ് വിളക്കിന്റെ എല്ലാ ഭാഗത്തും ഇട്ട് നല്ലതുപോലെ കൈകൊണ്ട് തേച്ചുപിടിപ്പിക്കുക.
ശേഷം അതിനു മുകളിലൂടെ വിനാഗിരി ഒഴിച്ച് കൊടുക്കുക. വിനാഗിരി കുറച്ച് മാത്രം ചേർത്താൽ മതി ശേഷം കൈകൊണ്ട് എല്ലാ ഭാഗത്തും തേച്ചുപിടിപ്പിച്ച് ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക. സാധാരണ നിങ്ങൾ സോപ്പുകൊണ്ട് വൃത്തിയാക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ അഴുക്കുകൾ എല്ലാം പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഇതുപോലെ ഒരിക്കൽ എങ്കിലും വൃത്തിയാക്കി നോക്കൂ.