Restaurant Style Poori Masala : എല്ലാവർക്കും രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വളരെ ഇഷ്ടമുള്ള പലഹാരമാണല്ലോ പൂരി ഇത് വളരെ സോഫ്റ്റ് ആയിട്ടും ബോൾ പോലെ വീർത്ത് വരുന്ന രീതിയിലും എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക. ശേഷം അതിലേക്ക് അരക്കപ്പ് മൈദ ചേർത്ത് കൊടുക്കുക. അതുപോലെ മൈദ നല്ല ക്രിസ്പിയായി ഇരിക്കുന്നതിന് രണ്ട് ടീസ്പൂൺ റവ ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ ഓയിൽ എന്നിവ ചേർത്ത് കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ പരത്തിയെടുക്കുക. ഇതിന്റെ മുകളിലായി കുറച്ച് എണ്ണ തേച്ച് പിടിപ്പിച്ചതിനു ശേഷം 20 മിനിറ്റ് നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. സമയം കഴിഞ്ഞ് കഴിഞ്ഞാൽ തയ്യാറാക്കിയ മാവിൽ നിന്നും ആവശ്യത്തിന് വലുപ്പമുള്ള ഉരുളകൾ എടുക്കുക .
ശേഷം ഒരേ വലുപ്പത്തിൽ പരത്തിയെടുക്കുകയോ അല്ലെങ്കിൽ ചപ്പാത്തി മേക്കറിന്റെ മുകളിൽ വച്ച് തയ്യാറാക്കുകയോ ചെയ്യാവുന്നതാണ്. എല്ലാം ചെറിയ ഉരുളകളും തയ്യാറാക്കി കഴിയുമ്പോൾ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുന്ന സമയത്ത് അതിലേക്ക് ഓരോ പൂരിയും വിട്ടുകൊടുക്കുക. ഇട്ടുകൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എണ്ണയിലേക്ക് മുഴുവനായും മുങ്ങിപ്പോകുന്ന രീതിയിൽ വേണം ഇട്ടുകൊടുക്കുവാൻ.
സാധാരണ പപ്പടം പൊരിക്കുവാൻ എണ്ണയിൽ ഇടും പോലെ ഇടേണ്ടതാണ്. എന്നാൽ മാത്രമാണ് അത് നല്ല ബോള് പോലെ പൊന്തി വരികയുള്ളൂ. ഒരു ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ഈ രീതിയിൽ പൂരി എല്ലാം തയ്യാറാക്കുക. കൂടെ ഉരുളക്കിഴങ്ങ് ചേർത്ത് മസാല കറി ആയിരിക്കും കൂടുതൽ യോജിക്കുന്നത്. എല്ലാവരും തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.