Dulquer Salmaan Wishes Amal On Her Birthday : വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ വലിയ സ്ഥാനം പിടിച്ച വ്യക്തിയാണ് ദുൽഖർ സൽമാൻ. ഒട്ടനവധി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് ദുൽഖർ.മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന പേരിൽ നിന്നും തന്റെ അഭിനയ മികവ് കൊണ്ട് തന്റെതായ സ്ഥാനം നേടിയ നടനാണ് ദുൽഖർ
. മികച്ച നടനുള്ള അവാർഡും താരത്തിനു ലഭിച്ചു. നിരവധി ആരാധകർ ഉള്ള ദുൽഖർ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ദുൽഖർ പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകർക്കിടയിൽ തരംഗം ആവുന്നത്. തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
2011 ലാണ് ഇരുവരും വിവാഹിതരാവുന്നത്. മറിയം എന്ന അഞ്ചു വയസ്സുള്ള മകളുടെ മാതാപിതാക്കൾ ആണ് ഇരുവരും. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ മായി ദുൽഖർ എത്തിയത്. നമ്മൾ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം വർഷങ്ങൾ ഇവിടെ കുറിക്കുന്നു. ഈ സമയമെല്ലാം എങ്ങോട്ടാണ് പോകുന്നത് എനിക്ക് പ്രായമായി വരികയാണ് പക്ഷേ നീ ഇപ്പോഴും അങ്ങനെ തന്നെ.
ഞാൻ അകലെയായിരിക്കുമ്പോഴും ചേർത്തുപിടിച്ചതിന് നന്ദി മറിയത്തിന് വേണ്ടി എന്റെ കൂടെ കടമകൾ ചെയ്യുന്നതിന് നന്ദി. ലോകം കാണാൻ എന്നോടൊപ്പം നിന്നതിനും നന്ദി. നിനക്ക് മികച്ച ഒരു പിറന്നാൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു എന്ന അടിക്കുറുപ്പോടെ ആണ് ദുൽഖർ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ്മായി എത്തുന്നത്.
View this post on Instagram