Heart Block Reason : ഹൃദയത്തിലേക്ക് പോകുന്ന ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാവുന്ന സമയത്ത് ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് ഇന്നത്തെ കാലത്ത് പല ആളുകളും ഈ പ്രശ്നം അനുഭവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണമായി പറയുന്നത് പ്രമേഹ രോഗത്തിന്റെ അളവ് കൂടുതലായി വരുന്നത്, അതുപോലെ തന്നെ പുകവലിയുടെ ശീലം, അമിതമായ രക്തസമ്മർദം, ശരീരത്തിലേക്ക് ആവശ്യമില്ലാത്ത കൊളസ്ട്രോളിന്റെ അളവ് കൂടി വരുന്നത് കാര്യങ്ങളാണ്.
പ്രധാനപ്പെട്ടതായി ഹാർട്ടറ്റാക്ക് വരാനുള്ളകാരണമായി പറയുന്നത്.എന്നാൽ ഇതല്ലാതെ തന്നെ ഒരാൾ ജനിക്കുമ്പോൾ തന്നെ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണവും ഹാർട്ട് ബ്ലോക്ക് ഉണ്ടാകാം. പ്രമേഹം രക്തസമ്മതം കൊളസ്ട്രോളിന്റെ അളവ് കൂടിവരുന്നത് ഇതെല്ലാം തന്നെ നമ്മുടെ ജീവിതശൈലികളിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഇതിന്റെ എല്ലാം അളവ് സുസ്ഥിരമാക്കുകയാണെങ്കിൽ ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത നമുക്ക് കുറയ്ക്കാൻ സാധിക്കും.
അതുപോലെ തന്നെ ഹാർട്ട് ബ്ലോക്ക് മാറ്റുന്നതിന് വേണ്ടി ഓപ്പറേഷനും മറ്റും ചെയ്യേണ്ടിവരുന്ന അവസ്ഥകളിൽ ആണെങ്കിൽ ഓപ്പറേഷൻ എല്ലാം ഇന്നത്തെ കാലത്ത് പൂർണമായും സേഫ് ഹായ് തന്നെ ചെയ്യുന്ന ഒരു കാര്യമാണ് അതുകൊണ്ട് അതിനു വേണ്ടി ആരും പേടിക്കേണ്ട ആവശ്യമില്ല. ഓപ്പറേഷൻ കഴിഞ്ഞതിനുശേഷം മൂന്നുമാസം വരെയെങ്കിലും രോഗികൾ പാലിക്കേണ്ട കുറച്ച് നിബന്ധനകൾ ഉണ്ട്.
ഇത്രയും നാൾ അവർ ശീലിച്ചു പോന്നിരുന്ന ശീലങ്ങളിലും ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം അതെല്ലാം ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുക. ഓപ്പറേഷൻ മുൻപ് എങ്ങനെയാണ് ശ്രദ്ധയോടെ ഇരുന്നത് അതേ രീതിയിൽ തന്നെ ഓപ്പറേഷന് ശേഷവും ഇരിക്കേണ്ടതാണ്. ശീലങ്ങൾ ഒന്നും തന്നെ ഓപ്പറേഷന് ശേഷം ആരും തുടങ്ങാതിരിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.