Health Kidney Tips Malayalam : വൃക്കരോഗം എന്ന് പറയുമ്പോഴേക്കും ആളുകളുടെ മനസ്സിൽ കയറിവരുന്നത് വിലകൂടിയ ഡയാലിസിസ് മാറ്റിവെക്കൽ ശസ്ത്രക്രിയ അതിന്റെ ബുദ്ധിമുട്ടുകൾ എന്നിവയെല്ലാമാണ്. എങ്ങനെയാണ് വൃക്കകൾക്ക് പ്രശ്നങ്ങളും തകരാറുകളും സംഭവിക്കുന്നത് എന്ന് നോക്കാം. ഇത് രണ്ടു തരത്തിൽ വരാറുണ്ട് ഒന്ന് പെട്ടെന്ന് പ്രവർത്തനം നിലച്ചു പോകും. അത് സാധാരണഗതിയിൽ വരുന്നത് ശക്തമായിട്ടുള്ള അണുബാധകൾ അല്ലെങ്കിൽ അമിതമായിട്ടുള്ള രക്തസ്രാവം മൂത്രത്തിൽ വരുന്ന കല്ലുകൾ എന്നിവ പെട്ടെന്ന് ഉണ്ടാകുന്ന കാരണങ്ങൾ കൊണ്ട് പ്രവർത്തനം നിലയ്ക്കാം.
രണ്ടാമത്തെ കാരണമെന്ന് പറയുന്നത് കുറെനാളുകളായി ഘട്ടംഘട്ടമായി വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്ന അവസ്ഥ. ഇതിൽ പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത് വേദനസംഹാരികൾ ആയി കഴിക്കുന്ന മരുന്നുകളുടെ അമിതമായിട്ടുള്ള ഉപയോഗം കൊണ്ടാണ് വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കാനും അതുപോലെ ഘട്ടം ഘട്ടമായി നിലയ്ക്കാനും കാരണമാകുന്നത്. ഘട്ടമായി വരുന്ന വൃക്ക പരാജയങ്ങൾക്ക് പ്രമേഹം ഉയർന്ന രക്തസമ്മർദം എന്നിവരെയെല്ലാം കാരണമായി വരും .
അതുപോലെ തന്നെ ഇവർക്ക് പെട്ടെന്ന് ക്രിയാറ്റിൻ കൂടുന്ന അവസ്ഥയൊന്നും തന്നെ കാണണമെന്നില്ല മൂത്രമൊഴിക്കുമ്പോൾ രക്തത്തിന്റെ ആവശ്യം ചിലപ്പോൾ കാണപ്പെട്ടേക്കാം. അതുപോലെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആൽബമിൻ എന്നാ ഘടകം മൂത്രത്തിലൂടെ ചോർന്നു പോകുന്ന അവസ്ഥ വൃക്ക പരാജയത്തിന്റെ ഒരു പ്രാരംഭഘട്ടമാണ്. ഇങ്ങനെയുള്ളവർക്ക് പെട്ടെന്ന് മൂത്രം പോകുന്ന അവസ്ഥ ചിലപ്പോൾ മൂത്രം ഇല്ലാതെ വരുന്ന അവസ്ഥ എല്ലാം ഉണ്ടാകും.
ഇതിന്റെ ഭാഗമായി വിശപ്പില്ലായ്മ ക്ഷീണം ശരീരം മെലിഞ്ഞു പോവുക എന്നിവയും ഉണ്ടാകും. ശരീരത്തിന്റെ ഒരു അരിപ്പ തന്നെ ആയിട്ടുള്ളവർക്ക് സംരക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. ശീലങ്ങൾ ഒഴിവാക്കുകയും കൃത്യമായ രീതിയിൽ ആഹാരം കഴിക്കുകയും ശരീരത്തിന് വേണ്ട രീതിയിലുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുകയും ആണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നമുക്ക് ഒഴിവാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.