Making Of Tasty Masala Tindora Fry : കോവയ്ക്ക ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മസാല ഫ്രൈ ആണ് പറയാൻ പോകുന്നത്. ഇതുപോലെ ഒരു മസാല ഫ്രൈ നിങ്ങളും തയ്യാറാക്കൂ. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ ആവശ്യമുള്ള കോവയ്ക്ക കനം കുറഞ്ഞ വട്ടത്തിൽ അരിഞ്ഞ് ഒരു പാത്രത്തിലേക്ക് വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുകും അര ടീസ്പൂൺ ജീരകവും ചേർത്ത് ചൂടാക്കുക. ശേഷം രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളകും ചേർത്ത് നന്നായി ചൂടാക്കുക. അടുത്തതായി 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക.
വഴറ്റി വരുമ്പോൾ അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ഗോവയ്ക്ക് ചേർത്തു കൊടുക്കുക ശേഷം ആവശ്യത്തിന് ഉപ്പും കുറച്ചു കറിവേപ്പിലയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കിവച്ച് വേവിക്കുക. നല്ലതുപോലെ വെന്ത് ഭാഗമായ ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ,.
അര ടീസ്പൂൺ പെരുംജീരകപ്പൊടി മൂന്ന് ടീസ്പൂൺ തേങ്ങ ചിരകിയത് എന്നിവയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. വേണമെങ്കിൽ അടച്ചു വെച്ച് വേവിക്കാവുന്നതാണ്. എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം പകർത്തി വയ്ക്കാൻ രുചിയോടെ കഴിക്കാം. ഇതുപോലെ നിങ്ങളും ഒന്ന് തയ്യാറാക്കി നോക്കൂ.