Nose Care Tip : കാൻസർ എന്ന് പറയുന്ന രോഗത്തെ ഒരു പേടിയോടെയാണ് എല്ലാവരും കാണാറുള്ളത് നമ്മുടെ ശരീരത്തിൽ കാൻസറിന്റെ സാധ്യതകൾ ഉള്ളത് തന്നെയാണ് അത് ഒരു വലിയ രോഗാവസ്ഥയായി വരുന്നതിനെ തടഞ്ഞു നിർത്തുകയാണ് വേണ്ടത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും നമുക്ക് ക്യാൻസർ സാധ്യതകൾ വന്നേക്കാം. കൂടുതലായും ജീവിതശൈലി കൊണ്ടായിരിക്കും ക്യാൻസർ സാധ്യതകൾ വരുന്നത്. ഇന്നിവിടെ പറയാൻ പോകുന്നത് മൂക്കിനെ സംബന്ധിച്ചിട്ടുള്ള ക്യാൻസർ സാധ്യതകളും അതിന്റെ ലക്ഷണങ്ങളെയും പറ്റിയാണ്.
വലിയ ആളുകൾക്കും ചെറിയ കുട്ടികൾക്കും എല്ലാം മൂക്കിൽനിന്ന് സ്ഥിരമായി രക്തം ഉണ്ടാകുന്ന അവസ്ഥ. പ്രധാനമായിട്ടും മൂക്കിന്റെ മുൻവശത്ത് നിന്നും മൂക്കിന്റെ പിൻവശത്ത് നിന്നുമാണ് രക്തസ്രാവം വരുന്നത്. പിൻവശത്ത് ഉണ്ടാകുന്ന രക്തസ്രാവം ചിലപ്പോൾ വായിലൂടെ ആയിരിക്കും പുറത്തുവരുന്നത്. കുട്ടികളിൽ പലപ്പോഴും ഉണ്ടാകുന്ന ഇതുപോലെയുള്ള സ്രാവം ഉണ്ടാകാനുള്ള പ്രധാന കാരണം കുട്ടികൾ മൂക്കിൽ വിരലിട്ട് കളിക്കുന്നത് കൊണ്ടാണ്.
മൂക്കിന്റെ മുൻഭാഗത്ത് ഉണ്ടാകുന്ന രക്തക്കുഴലുകൾ ചിലപ്പോൾ ഇതുവഴി പൊട്ടാനുള്ള സാധ്യതകൾ കൂടുതലാണ്. ചിലർക്ക് അമിതമായിട്ടുള്ള ചൂട് കാരണം പൊട്ടാനുള്ള സാധ്യതകളുണ്ട്. മറ്റൊരു കാരണം മൂക്കിൽ ദശകൾ വളർന്നുവരുന്നതുകൊണ്ടോ അല്ലെങ്കിൽ മൂക്കിൽ സംഭവിക്കുന്ന എന്തെങ്കിലും അപകടങ്ങൾ കൊണ്ടും സംഭവിക്കാം. ചിലപ്പോഴും പലതരത്തിൽ ശരീരത്തിൽ ബാധിക്കുന്ന അസുഖങ്ങൾ കൊണ്ട് ഉണ്ടാകാം. രക്തം വരുന്നത് .
കൂടുതലും മുതിർന്നവരിലാണ് അമിതമായ രക്തസമ്മർദ്ദം ഉണ്ടാകുമ്പോൾ മൂക്കിലെ പിന്നിലുള്ള ഞരമ്പുകൾ പൊട്ടുകയും വായിലൂടെ രക്ത വരുകയും ചെയ്യും. എന്നാൽ ചില രക്തപ്രവാഹങ്ങൾ ട്യൂമർ കാരണങ്ങൾ കൊണ്ടും ഉണ്ടായി വരാം. പലതരം കാരണങ്ങൾ ആയതുകൊണ്ട് തന്നെ മൂക്കിലൂടെ അമിതമായി രക്തപ്രവാഹം ഉണ്ടാവുകയോ അല്ലെങ്കിൽ ഇടവേളകളിൽ മുകളിൽ നിന്ന് രക്തപ്രവാഹം ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് ചികിത്സകൾ നടത്തി രോഗംകണ്ടെത്തി അതിനു വേണ്ട പരിഹാര കാര്യങ്ങൾ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.