Making Masala Lemon Pickle : വളരെ ടേസ്റ്റി ആയിട്ടുള്ള നാരങ്ങ അച്ചാർ വെറൈറ്റി ആയി തയ്യാറാക്കിയാലോ സാധാരണ അച്ചാർ തയ്യാറാക്കുന്നതിൽ നിന്നും ഇത് വളരെ വ്യത്യസ്തമായിരിക്കും. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതിനുവേണ്ടി ആദ്യം തന്നെ നാരങ്ങ ആവശ്യമുള്ളത് എടുക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം വയ്ക്കുക. ശേഷം ഒരു വലിയ പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം മസാല തേച്ചു വച്ചിരിക്കുന്ന നാരങ്ങ ചേർത്ത് നല്ലതുപോലെ ചൂടാക്കുക. നാരങ്ങ നന്നായി പാടി വരുന്നത് വരെ ചൂടാക്കി എടുക്കേണ്ടതാണ്. നാരങ്ങ ചുങ്ങി വരുന്ന പരുവം ആകുമ്പോൾ പകർത്തി വയ്ക്കുക. അതിനുശേഷം ഒരു തുണി ഉപയോഗിച്ച് കൊണ്ട് നാരങ്ങ തുടച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു വലിയ പാൻ ചൂടാക്കി അതിലേക്ക് എരുവിന് ആവശ്യമായിട്ടുള്ള മുളകുപൊടി ഇട്ടുകൊടുക്കുക.
ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് കായപ്പൊടി ആവശ്യത്തിന് ഉലുവ പൊടി എങ്ങനെയെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ചൂടാക്കി എടുക്കുക. ഒരു കാരണവശാലും കരിഞ്ഞു പോകാൻ പാടില്ല. ശേഷം അത് പകർത്തി ചൂടാറാനായി മാറ്റിവയ്ക്കുക. ചൂടാറി കഴിയുമ്പോൾ നാരങ്ങ എടുത്ത് അതിൽ ഒരു ചെറിയ ഹോൾ ഇട്ടു കൊടുക്കുക ആ ഹോളിന്റെ അകത്തേക്ക് മസാല പൊടി നിറച്ചു വയ്ക്കുക.
എല്ലാ നാരങ്ങയിലും ഇതുപോലെ മസാല പൊടി നിറച്ചു വയ്ക്കുക. അതിനുശേഷം ഒരു ചില്ലു കുപ്പിയെടുത്ത് ആദ്യം മസാലപ്പൊടി അതിലേക്ക് ഇട്ടു കൊടുക്കുക അതിനുമുകളിൽ ആയി നാരങ്ങകൾ ഒന്നിനുമുകളിൽ ഒന്നായി വയ്ക്കുക വീണ്ടും ബാക്കിയുള്ള മസാല അതിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം ചെയ്യേണ്ടത് നല്ലെണ്ണ കുപ്പി നിറയുന്നത് വരെ ഒഴിച്ചുകൊടുത്ത് നിറയ്ക്കുക. അതിനുശേഷം ഒരു വൃത്തിയുള്ള വെള്ളത്തുണി അതിനു മുകളിലായി വെച്ച് കുപ്പി അടച്ചു മൂടുക. ഇത്ര മാത്രമേയുള്ളൂ ഈ നാരങ്ങ ഒരു മാസം കഴിഞ്ഞു വേണം എടുക്കുമ്പോൾ അപ്പോഴേക്കും നല്ല ഭാഗമായിട്ടുണ്ടാകും. നാരങ്ങ അച്ചാർ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.