Raisins Health Malayalam : ഉണക്കമുന്തിരി വെറുതെ കഴിക്കാതെ വെള്ളത്തിൽ കുതിർത്തു വെച്ച് കഴിച്ചാൽ ഇരട്ടി ഗുണമാണ് ലഭിക്കുന്നത്. എന്തൊക്കെ ഗുണങ്ങളാണ് കിട്ടുന്നത് എന്ന് നോക്കാം. വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം എളുപ്പത്തിൽ ലഭ്യമാകാൻ സാധിക്കുന്നു. അതുപോലെ ക്ഷീണം മാറാനുള്ള നല്ലൊരു വഴിയാണ് ഇത്. കൂടാതെ ദഹന പ്രശ്നങ്ങൾ ഉള്ളവർക്കും മലബന്ധപ്രശ്നങ്ങൾ ഉള്ളവർക്കും കഴിക്കാൻ പറ്റിയ നാച്ചുറൽ ആയിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി.
ഇത് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിലൂടെ നല്ല ശോധന ഉണ്ടാകുന്നു. ഇതിലെ ഫൈബറുകൾ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞുചേരാൻ സഹായിക്കുന്നു. അടുത്തത് അസിഡിറ്റി അസിഡിറ്റി കുറയ്ക്കാനുള്ള നല്ല വഴിയാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്. അതുപോലെ ഇതിൽ നല്ല രീതിയിൽ കാൽസ്യം അടങ്ങിയിട്ടുണ്ട് കുതിർത്ത് കഴിക്കുമ്പോൾ ഇത് ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നു.
ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. അടുത്തത് അനീമിലേക്കുള്ള നല്ലൊരു മാർഗമാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഇതിലെ അയൺ ശരീരത്തിൽ പെട്ടെന്ന് ആഗിരണം ചെയ്യുന്നു. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുമ്പോൾ ഇത് ദഹിക്കാൻ വളരെ എളുപ്പമാണ് മാത്രമല്ല ശരീരത്തിന്റെ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാനും സഹായിക്കുന്നു .
ഇതിന്റെ ആന്റിഓക്സിഡന്റുകൾ ശരീരത്തിൽ എളുപ്പം അലിഞ്ഞ് ചേരാനും സഹായിക്കുന്നു. കാൻസർ അടക്കമുള്ള പ്രശ്നങ്ങളെ തടയുവാൻ ഏറെ ഉത്തമമാണ് ഉണക്കമുന്തിരി. പാലിൽ കുങ്കുമ പൂവിന് പകരം ഉണക്കമുന്തിരി തിളപ്പിച്ച് ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.