Making Of Tasty Crispy Rice Powder Vada : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ വടയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഒരു കപ്പ് അരിപ്പൊടി കൊണ്ട് ഇനി ആർക്കും എളുപ്പത്തിൽ തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കുക.
അതിലേക്ക് അരക്കപ്പ് തൈര് ചേർത്ത് കൊടുക്കുക ചെറുതായി അരിഞ്ഞ ഇഞ്ചി ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക ആവശ്യമായ പച്ചമുളക് ചേർത്തു കൊടുക്കുക ശേഷം ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ പാത്രം അടുപ്പിൽ വച്ച് നല്ലതുപോലെ ചൂടാക്കുക അപ്പോൾ അരിപ്പൊടി നന്നായി കുറുകി വരുന്നതായിരിക്കും പാത്രത്തിൽ നിന്നെല്ലാം വിട്ടു വരുന്ന പരുവത്തിൽ നല്ലതുപോലെ കുറുകി വരുമ്പോൾ പാത്രം പകർത്തി വയ്ക്കുക.
അടുത്തതായി അതിലേക്ക് ആവശ്യത്തിന് മല്ലിയില ഒരു സവാള ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ കുരുമുളകുപൊടി ഒരു നുള്ള് മഞ്ഞൾ പൊടി എന്നിവയെല്ലാം ചേർത്ത് നന്നായി കുഴച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം മാവ് ചെറുതായി ചൂടാറി കഴിയുമ്പോൾ വട ഉണ്ടാക്കിയെടുക്കാം.
ഇതിനായി കയ്യിൽ എണ്ണ തേച്ചു കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് മാവ് കയ്യിൽ എടുത്ത് വടയുടെ ഷേപ്പിൽ തയ്യാറാക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരിക്കലും ആവശ്യമായിട്ടുള്ള വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ഓരോ വടയും അതിലേക്കിട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ പൊരിച്ചെടുക്കുക ശേഷം പകർത്തി വയ്ക്കാം. എല്ലാ വടയും ഇനി ഇതുപോലെ തയ്യാറാക്കു.