ചിരഞ്ജീവിയായ ഭഗവാൻ ഹനുമാൻ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന ദേവനാണ്. രാമനാമം എവിടെ ജപിക്കുന്നുവോ അവിടെയെല്ലാം ഹനുമാൻ എത്തുന്നത് ആയിരിക്കും. ഭഗവാനുമായി ബന്ധപ്പെട്ട നിരവധി അത്ഭുതങ്ങൾ പറയുന്നതാണ്. ഭഗവാനെ സംബന്ധിച്ച് ഒരുപാട് നാമങ്ങളും മന്ത്രോച്ചാരണങ്ങളും ഉണ്ടെങ്കിലും ഈ പ്രത്യേക നാമം ജപിക്കുകയാണെങ്കിൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നത് ആയിരിക്കും എല്ലാതരത്തിലുള്ള ദുരിതങ്ങളും നീങ്ങി പോകുന്നതായിരിക്കും.
ഭഗവാന്റെ അതിവിശേഷമായ 12 പേരുകൾ നാം ദിവസവും പറയുന്നത് തന്നെ വളരെ വിശേഷപ്പെട്ടത് ആകുന്നു. ഇതിലൂടെ ആയുസ്സ് വർദ്ധിക്കുകയും സുഖസൗകര്യങ്ങൾ വന്നുചേരുകയും ചെയ്യും കൂടാതെ 11 തവണ ഈ പേരുകൾ പറയുകയാണെങ്കിൽ രോഗശാന്തിയാണ് ഫലമായി പറയുന്നത്. അതുകൊണ്ട് രോഗ ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് വളരെ ശുഭകരമാകുന്നു.
12 പേരുകൾ ജപിച്ചാൽ ഭഗവാൻ 10 ദിശകളിൽ നിന്നും ആകാശത്തിൽ നിന്നും നമ്മെ സംരക്ഷിക്കുമെന്നും വിശ്വാസമുണ്ട് അതുകൊണ്ട് സാധിക്കുന്ന ഏവരും ഈ 12 പേരുകൾ ജപിക്കുക. കുളിച്ചു വൃത്തിയോടെ മാത്രമേ ഈ നാമങ്ങൾ പ്രാർത്ഥിക്കാൻ പാടുള്ളൂ. വസ്ത്രം ധരിക്കുകയും വേണം. മനസ്സ് എപ്പോഴും ഏകാഗ്രമായിരിക്കേണ്ടതാണ്. ഒരേ സമയത്ത് നിത്യവും ജപിക്കുക അതായത് ഒരേ സമയത്ത് മാത്രമേ ഇത്തരത്തിൽ ചെയ്യാൻ പാടുള്ളൂ.
ജീവിതത്തിൽ സന്തോഷം നിലനിൽക്കുക എന്നുള്ളത് സന്തോഷം ഉണ്ടാവുക എന്നുള്ളതും ഈ നാമംസ്മരിക്കുന്നതിലൂടെ ഫലമായി നമുക്ക് ലഭിക്കുന്നതാണ്. രാത്രിയിലാണ് ഭഗവാന്റെ നാമം സ്മരിക്കുന്നത് എങ്കിൽ ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ശത്രു ദോഷങ്ങൾ പോകുന്നതായിരിക്കും. ഓം ഹനുമാൻ ഓം അഞ്ചാനെ സുധ ഓം വായുപുത്ര ഓം മഹാബല ഓം രാമശ്രേഷ്ട ഓം ഫൽഗുണ സഹ ഓം പിൻഗാഷ്ട്ര ഓം അമിത വിക്രമ ഓം ഉദധികർമണ ഓം സിതാ ശോക വിനാശക ഓം ലക്ഷ്മണ പ്രാണ ദാത ഓം ദശഗ്രിവശ്യ ദർപ എന്നിവയാണ് ഭഗവാന്റെ പന്ത്രണ്ട് നാമങ്ങൾ.