Making Of Tasty Egg Recipe : വളരെ രുചികരമായ രീതിയിൽ റസ്റ്റോറന്റ് സ്റ്റൈൽ മുട്ടക്കറി നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് ഏലക്കായ ചൂടാക്കുക.
അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു പച്ചമുളകും ചേർത്തുകൊടുത്ത ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇതേസമയം മൂന്ന് ടീസ്പൂൺ തേങ്ങ ചിരകിയതും കുറച്ച് അണ്ടിപ്പരിപ്പും അര ടീസ്പൂൺ പെരുംജീരകവും അര ടീസ്പൂൺ കുരുമുളകും വെള്ളവും ചേർത്ത് നന്നായി വരച്ചെടുക്കുക. തക്കാളി വെന്ത് വന്നതിനുശേഷം അരപ്പു ചേർത്ത് കൊടുക്കുക .
അരക്കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് കുറച്ചു കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. നന്നായി തിളച്ച് വരുമ്പോൾ പുഴുങ്ങി എടുത്തിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക ശേഷം അടച്ചുവെച്ച് ഒരു 10 മിനിറ്റ് വേവിക്കുക. അപ്പോഴേക്കും കറി നല്ലതുപോലെ കുറുകി വരുന്നതായിരിക്കും. ശേഷം കുറച്ച് മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം.