കൊതുകിനെ തുരത്താൻ ഒരു നാടൻ മാർഗ്ഗം. കടുക് ഇതുപോലെ ചെയ്യൂ. | Remove Mosquito In Home

Remove Mosquito In Home : വൈകുന്നേരം ആകുമ്പോഴേക്കും നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്ന ഒന്നാണല്ലോ കൊതുകുകൾ. കാണുമ്പോൾ വളരെയധികം ചെറുതുമാണ് എന്നാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ഇതു തന്നെ ധാരാളം. അതുകൊണ്ടുതന്നെ കൊതുകുകളെ ഓടിക്കാൻ പറ്റിയ ഒരു കിടിലൻ ടിപ്പുമായിട്ടാണ് വന്നിരിക്കുന്നത്.

ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാം കൊതുകുതിരി പോലെയുള്ള സാധനങ്ങൾ കത്തിച്ചു വയ്ക്കുന്നത് അത്ര സേഫ് ആയിട്ടുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ഈ ടിപ്പ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. ഇതിനായി നമുക്ക് കുറച്ച് കടുക് ആവശ്യമാണ്. ആദ്യം തന്നെ ഒരു ചെറിയ വിളക്ക് അല്ലെങ്കിൽ ഒരു ചിരാ എടുക്കുക അതിലേക്ക് കുറച്ച് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക.

ശേഷം ഒരു ടീസ്പൂൺ കടുക് ചെറുതായി പൊടിച്ചത് അല്ലെങ്കിൽ പൊടിക്കാത്തത് ചേർത്തു കൊടുക്കുക അതോടൊപ്പം കുറച്ച് കർപ്പൂരം അതിലേക്ക് പൊടിച്ചു ചേർത്തു കൊടുക്കുക ശേഷം ഒരു തിരി അതിലേക്ക് ഇട്ട് നനച്ച് ഇത് കത്തിച്ചു വയ്ക്കുക. കൊതുക് വരുന്ന സമയമാകുമ്പോൾ ഇതുപോലെ ഒരു ചിരാതെ നിങ്ങൾ കത്തിച്ചു വയ്ക്കൂ.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ കൊതുക് വീട്ടിലേക്ക് വരുന്നത് നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ വളരെ എളുപ്പത്തിൽ കൊതുക് പോവുകയും ചെയ്യും. ഇതാണെങ്കിൽ ആർക്കും തന്നെ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുകയും ഇല്ല എല്ലാവർക്കും വളരെ സേഫ് ആയി തന്നെ ഇരിക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക എല്ലാവരും ഇന്ന് തന്നെ ഈ ടിപ്പ് ചെയ്തു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *