Making Of Tasty Bhindi Curd Curry : വെണ്ടയ്ക്കയും തൈരും ചേർത്ത് ഇതുപോലെ ഒരു കറി തയ്യാറാക്കി നോക്കൂ. ഇതിന്റെ ടേസ്റ്റി ഒന്ന് വേറെ തന്നെയാണ്. എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വെണ്ടയ്ക്ക ആവശ്യമുള്ളത് മുറിച്ചുവെക്കേണ്ടതാണ്.
ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും ആറ് ചുവന്നുള്ളി രണ്ട് പച്ചമുളക് അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചു മാറ്റി വയ്ക്കുക. ശേഷം ചൂടാക്കി അതിലേക്ക് വെണ്ടയ്ക്ക ചേർത്ത് കുറച്ചു മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി മൊരിയിച്ച് പകർത്തി വയ്ക്കുക. ശേഷം അതേ പാനിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ഒരു നുള്ള് ഉലുവ ചേർത്ത് കൊടുക്കുക .
ശേഷം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി മൂപ്പിക്കുക കുറച്ചു വറ്റൽ മുളകും കറിവേപ്പിലയും ചേർക്കുക. ശേഷം അതിലേക്ക് മൂപ്പിച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം വരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് നന്നായി ചൂടാക്കുക.
നല്ലതുപോലെ ചൂടായി വന്നതിനു ശേഷം അതിലേക്ക് തൈര് അധികം പുളി ഇല്ലാത്തത് രണ്ട് കപ്പ് ചേർത്ത് കൊടുക്കുക. ശേഷം അധികം ചൂടാക്കാൻ പാടില്ല ഉടനെ തന്നെ പകർത്തി വയ്ക്കുക. തൈര് ചേർത്താൻ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അത് തൈര് ഒരുപാട് ചൂടാക്കാൻ പാടില്ല ചെറുതായി ചൂടായി തുടങ്ങുമ്പോൾ തന്നെ പകർത്തി വയ്ക്കേണ്ടതാണ് അതോടൊപ്പം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ശേഷം രുചിയോടെ കഴിക്കാം.