Easy Onion Curry : വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഉള്ളി കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത് രാവിലെ ഏത് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുകയാണെങ്കിൽ അതുപോലെ ഉച്ചയ്ക്ക് ചോറിന്റെ കൂടെയും ഇത് കിടിലൻ കോമ്പിനേഷൻ ആയിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക രണ്ടു നുള്ള് ഉലുവയും ചേർത്ത് കൊടുക്കുക. ശേഷം എട്ടു വെളുത്തുള്ളി ചേർത്ത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ രണ്ട് സവാള ചെറുതായി അരിഞ്ഞതും ഏഴ് ചുവന്നുള്ളിയും ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക.
നല്ലതുപോലെ വഴന്ന് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും എന്നിവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുടിയുടെ പച്ചമണം മാറി വരുമ്പോൾ മൂന്ന് ടീസ്പൂൺ പുളിവെള്ളം ഒഴിച്ചു കൊടുക്കുക.
അതോടൊപ്പം അരക്കപ്പ് വെള്ളം കൂടി ചേർത്ത് രണ്ടു പച്ചമുളകും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. തിളച്ചു വരുന്ന സമയത്ത് ഒരു നുള്ള് കായപ്പൊടിയും കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കുക. നല്ലതുപോലെ കുറുക്കി എടുക്കേണ്ടതാണ് നന്നായി കുറുകെ എണ്ണ എല്ലാം തെളിഞ്ഞ് പാകമാകുമ്പോൾ പകർത്തി വയ്ക്കാം. ഇതുപോലെ ഉള്ളി കറി നിങ്ങളും തയ്യാറാക്കുക.