Easy Lamp Clean : വിളക്ക് വൃത്തിയാക്കാൻ വളരെ എളുപ്പമാണ്. സാധാരണയായി വിളക്ക് വൃത്തിയാക്കുന്നത് സോപ്പ് ഉപയോഗിച്ച് കൊണ്ടാണല്ലോ ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കുകയാണെങ്കിൽ എല്ലാഭാഗത്തും അതിന്റെ പാടുകൾ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് സാധാരണ സോപ്പും സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ചു കൊണ്ടായിരിക്കും വീട്ടമ്മമാർ വൃത്തിയാക്കാറുള്ളത്.
എന്നാൽ അത് എത്രത്തോളം വൃത്തി നൽകും എന്ന കാര്യത്തിൽ നമുക്ക് ഉറപ്പ് പറയാൻ സാധിക്കില്ല. വളരെയധികം വൃത്തിയോടെഎണ്ണമയം ഇല്ലാതെ കരിഞ്ഞ പാടുകൾ ഇല്ലാതെ എങ്ങനെ വിളക്ക് വൃത്തിയാക്കാം എന്ന് നോക്കാം. അതിനായി ഇവിടെ ഉപയോഗിക്കുന്നത് ബ്ലീച്ചിങ് പൗഡർ ആണ് കുറച്ച് ബ്ലീച്ചിങ് പൗഡർ എടുത്ത് വിളക്കിന്റെ എല്ലാ ഭാഗത്തും നന്നായി തേച്ച് കൊടുക്കുക.
ശേഷം കുറച്ചു സമയം മാറ്റിവയ്ക്കുക. അതുകഴിഞ്ഞ് സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് ഉരച്ചു കൊടുക്കുമ്പോൾ തന്നെ അഴകുകൾ എല്ലാം പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അതിനുശേഷം ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ച് എല്ലാ ഭാഗത്തും കൊടുക്കുക. സാധാരണ സോപ്പ് ഉപയോഗിച്ച് കുറെ പ്രാവശ്യം വൃത്തിയാക്കുന്നതിനേക്കാൾ ഇത് ഉപയോഗിച്ച് ഒറ്റ പ്രാവശ്യം വൃത്തിയാക്കിയാൽ മതി.
അതുപോലെ തന്നെ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് വൃത്തിയാക്കുന്ന സമയത്ത് കൈകൾ സംരക്ഷിച്ചു ഗ്ലവ്സ് ഇടുവാനും എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. ഇതുപോലെ വിളക്ക് വൃത്തിയാക്കുകയാണെങ്കിൽ കരിഞ്ഞ പാടുകൾ മാത്രമല്ല എണ്ണമയം പോവുകയും ചെയ്യുന്നതായിരിക്കും. കുറേ നാളത്തേക്ക് വിളക്ക് കേടുവരാതെ ഉപയോഗിക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കുക.