Depression Malayalam : പലപ്പോഴും ക്ഷീണം തളർച്ച എപ്പോഴും കിടക്കുക എന്തെങ്കിലും ചെയ്യുമ്പോഴേക്കും ശ്വാസം മുട്ടും ഉണ്ടാവുക. അതുപോലെ എപ്പോഴും വയ്യാതെ ഇരിക്കുവാൻ തോന്നുക. ഇതുപോലെയുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ സാധാരണ നമ്മൾ ഷുഗറിന്റെ അളവും ബ്ലഡ് പ്രഷറിന്റെ ലെവലും എല്ലാം തന്നെ ചെക്ക് ചെയ്യുകയാണ് പതിവ്. പല ശാരീരിക പ്രശ്നങ്ങളിലും ഈ ലക്ഷണങ്ങൾ കാണാൻ സാധിക്കും. വിട്ടുപോകുന്ന കാര്യം വിഷാദരോഗം എന്ന മാനസികമായിട്ടുള്ള അവസ്ഥയെ പറ്റിയാണ്. ഈ രോഗത്തിന്റെയും ഒരു പ്രധാന ലക്ഷണം ഈ പറഞ്ഞതൊക്കെയാണ്.
ക്ഷീണത്തിനോടൊപ്പം തന്നെയും ഒരു കാര്യം പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയും എപ്പോഴും നെഗറ്റീവ് ആയിട്ടുള്ള ചിന്തകൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. അതുപോലെ പ്രായമായ ആളുകളാണെങ്കിൽ വിഷാദരോഗം വന്നാൽ കാണുന്ന പ്രധാന ലക്ഷണങ്ങളാണ് കൈതരിപ്പ് കാൽ തരിപ്പ് എന്നിവ. പലഭാഗങ്ങളിൽ മാറിമാറി ആയിരിക്കും വേദനകൾ അനുഭവപ്പെടുന്നത്. അതിന്റെ കൂടെ തന്നെ സന്തോഷം ഇല്ലായ്മ താൽപര്യമില്ലായ്മ ക്ഷീണം ഉറക്കമില്ലായ്മ വിശപ്പില്ലായ്മ എന്നിവയും കാണാം ഇത് ഉറപ്പായും വിഷാദരോഗത്തിന് ലക്ഷണമാണ്.
മറ്റ് ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ ഇതുപോലെയുള്ള ലക്ഷണങ്ങൾ വിഷാദരോഗത്തിന് ഭാഗമായി വരുമ്പോൾ അതിന്റെ ശരിയായ മാർഗം കണ്ടെത്തി ചികിത്സകൾ നടത്തിയാൽ പൂർണമായും ഈ അസുഖത്തെ ഭേദമാക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ട് ആദ്യം മനസ്സിലാക്കേണ്ട കാര്യം ലക്ഷണങ്ങൾ കൃത്യമായി തിരിച്ചറിയുക എന്നതാണ്. അതുപോലെ തന്നെ പെട്ടെന്ന് ഒരു നിമിഷത്തേക്ക് തലകറങ്ങുന്നത് .
പോലെയോ നെഞ്ചിടിപ്പ് അധികമാകുന്നതുപോലെ മരിച്ചു പോകാൻ പോകുന്നതുപോലെയുള്ള ലക്ഷണങ്ങളും പെരുമാറ്റങ്ങളും കാണുന്നുണ്ടെങ്കിൽ അതോടൊപ്പം ഇസിജി നോക്കുമ്പോൾ പ്രത്യേകിച്ചും കുഴപ്പമൊന്നുമില്ല ഇന്ന് തിരിച്ചറിയുകയും മാനസികമായി ഇത്തരം അവസ്ഥകൾ വരുന്നുണ്ട് എങ്കിൽ അത് വിഷാദരോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. തുടർച്ചയായിട്ട് ആയിരിക്കും ഇതുപോലെയുള്ള ലക്ഷണങ്ങൾ രോഗിക്ക് അനുഭവപ്പെടുന്നത്. ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അത്വെറുതെയാണെന്ന് കരുതരുത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.