പേരിൽ മാറ്റം വരുത്തി സുരേഷ് ഗോപി…. ഇനി ഭാഗ്യം തുണക്കും. | Suresh Gopi Has Changed His Name.

Suresh Gopi Has Changed His Name : മലയാളികൾക്കിടയിൽ ആക്ഷൻ ഹീറോ എന്ന പേരിനു അർഹനായ വ്യക്തിയാണ് സുരേഷ് ഗോപി. ശക്തമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ആരാധകരെ ആവേശത്തിലാക്കിയ വ്യക്തിയാണ് സുരേഷ് ഗോപി. ഇപ്പോൾ തന്റെ പേരിൽ ഒരു നേരിയ വ്യത്യാസം വരുത്തി ഭാഗ്യം പരീക്ഷിക്കുകയാണ് സുരേഷ് ഗോപി. ഇപ്പോഴത്തെ പേരിനു എന്താണ് കുഴപ്പം എന്ന് ആരാധകർ ചോദിക്കുകയുണ്ടായി. അതിന്റെ കുഴപ്പങ്ങൾ വെളിപ്പെടുത്തുകയാണ് ഇപ്പോൾ. ജൂത സംഖ്യ ശാസ്ത്ര പ്രകാരം നില പരിശോധിച്ചാൽ സുരേഷ് ഗോപി എന്ന പഴയ പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ എണ്ണവും സ്ഥാനവും എല്ലാം കുഴപ്പമാണ്.

ഈ പേരിലെ അക്ഷരങ്ങളുടെ എണ്ണം നെഗറ്റീവ് എനർജി ആണ് പുറത്തു വിടുന്നത് എന്നാണ് ശാസ്ത്രം പറയുന്നത്. ഇത് കൊണ്ട് ഉയർച്ചകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നാണ് ആളുകൾ വിശ്വസിക്കുന്നത് എന്നാൽ പേരിൽ ചെറിയൊരു മാറ്റം വരുത്തിയാൽ ആ പേരിന്റെ അക്ഷരങ്ങളിൽ ഒന്നു കൂട്ടിയാൽ നെഗറ്റിവ് എനർജി മാറി പോസിറ്റീവ് എനർജി ആവും. ഭാഗ്യങ്ങൾ തുണക്കും എന്നാണ് പറയുന്നത്.

ഇത് പരീക്ഷിക്കുകയാണ് സുരേഷ് ഗോപിയും ഇപ്പോൾ. പേരിലെ അക്ഷരക്രമം പരിഷ്കരിച്ചിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ. തന്റെ പേരിന്റെ ഇംഗ്ലീഷ് അക്കങ്ങളിൽ ഒന്നു കൂട്ടി പതിനൊന്നു ആക്കം ആക്കിയിരിക്കുകയാണ് സുരേഷ് ഗോപി. സുരേഷിൽ ഒരു എസ് കൂടി ചേർത്താണ് തന്റെ പേര് സുരേഷ് ഗോപി പരിഷ്കരിച്ചിരിക്കുന്നത്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ എല്ലാം ഈ പേരാണ് സുരേഷ് ഗോപി ആക്കിയിരിക്കുന്നത്. ഒരുപാട് സിനിമ താരങ്ങൾ ഇത്തരത്തിൽ പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്.

അടുത്തിടെ നടി ലെനയും ഇത്തരത്തിൽ പേരിന്റെ സ്പെല്ലിങ്ങിൽ മാറ്റം വരുത്തിയിരുന്നു. സംവിധായകൻ ജോഷിയും ഇത്തരത്തിൽ നേരിയ വ്യത്യാസം പേരിൽ വരുത്തിയ ആളാണ്. ദിലീപും ഇത്തരത്തിൽ പേരിൽ മാറ്റം വരുത്തിയ ആളാണ്. ഇത്തരത്തിൽ നിരവധി പേരാണ് പേരിൽ നേരിയ മാറ്റം വരുത്തുന്നത്. മാറ്റം വരുത്തിയവർക്ക് എന്തെങ്കിലും ഐശ്വര്യം ഉണ്ടായോ എന്നതിന് കണക്കുകൾ ഒന്നും ഇല്ല. എന്നാലും ഇതിലൂടെ തന്റെ ഭാഗ്യം പരീക്ഷിക്കുകയാണ് സുരേഷ് ഗോപിയും.

Leave a Reply

Your email address will not be published. Required fields are marked *