Tasty Okra Masala Roast : വെണ്ടക്ക ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു സൂപ്പർ കറി തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ചൂടാക്കി അതിലേക്ക് മീഡിയം വലിപ്പത്തിൽ മുറിച്ചു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് റോസ്റ്റ് ചെയ്ത് എടുക്കുക.
ഒരു തുള്ളി മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് കൊടുക്കുക ശേഷം പകർത്തി വയ്ക്കുക. അതേ അര ടീസ്പൂൺ ജീരകം രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അതുപോലെ രണ്ട് സവാള ചെറുതായരി ചേർത്ത് വഴറ്റിയെടുക്കുക. നല്ലതുപോലെ വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം ആവശ്യമായ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു നുള്ള് കായപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ച മാറി വരുമ്പോൾ അര കപ്പ് വെള്ളം ചേർത്ത് ചൂടാക്കുക. വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് രണ്ട് കപ്പ് പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക ശേഷം നന്നായി ചൂടാക്കുക.
ചെറുതായി തിള വന്നു തുടങ്ങുമ്പോൾ വെണ്ടക്ക് ചേർത്തു കൊടുക്കുക. ഇളക്കി യോജിപ്പിച്ച് 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. അതിനുശേഷം കുറച്ച് മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം. ഇതുപോലെ വളരെ രുചികരമായതും പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയതുമായ വെണ്ടയ്ക്ക കറി തയ്യാറാക്കി നോക്കുമല്ലോ. ഒരു പ്രാവശ്യമെങ്കിലും എല്ലാവരും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ.