Making Of Tasty Ginger Curry : വളരെ ടേസ്റ്റി ആയിട്ടുള്ള ഇഞ്ചി കറിയുടെ റെസിപ്പിയാണ് പറയാൻ പോകുന്നത് ഓണത്തിന് വിഭവങ്ങൾ തയ്യാറാക്കുമ്പോൾ തീർച്ചയായും ഇതുകൂടി ഉണ്ടാക്കി നോക്കണേ. എങ്ങനെയാണ് ഇഞ്ചി കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കുക അതിലേക്ക് 200 ഗ്രാം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .
ശേഷം ചെറിയ ബ്രൗൺ കളർ ആകുന്നത് വരെ നന്നായി മൂപ്പിച്ച് എടുക്കുക അതിനുശേഷം കോരി മാറ്റുക. അടുത്തതായി അദ്ദേഹം അഞ്ചു ചുവന്നുള്ളി ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്ത് അതും ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക .
ശേഷം ഇതെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. അടുത്തതായി എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് കുറച്ച് കറിവേപ്പില ചേർത്ത് പൊട്ടിക്കുക ശേഷം ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ കായപ്പൊടി ഒരു നുള്ള് മഞ്ഞൾ പൊടി എന്നിവയെല്ലാം ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
അര കപ്പ് പുളിവെള്ളം ഒഴിച്ചുകൊടുക്കുക. അരക്കപ്പ് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി തിളപ്പിക്കാൻ വയ്ക്കുക. നല്ലതുപോലെ തിളച്ചു വരുമ്പോൾ മൂന്നര ടീസ്പൂൺ ശർക്കര ചെറുതായി അരിഞ്ഞത് അതുപോലെ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുറുകി വരുമ്പോൾ അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ കുറുക്കിയെടുക്കുക. ഉപ്പ് പാകമാണോ എന്ന് നോക്കുക. ഇതുപോലെ ഇഞ്ചി കറി നിങ്ങളും തയ്യാറാക്കൂ.