Stomach Clean Health Tip : ശരിയായ രീതിയിലുള്ള ദഹനം പോലെ തന്നെ ആവശ്യമുള്ളതാണ് ശരിയായ രീതിയിലുള്ള ആഗിരണവും ശരിയായ രീതിയിലുള്ള വിസർജനവും. ശരിയായ രീതിയിൽ വിസർജനം നടക്കാതിരുന്നാൽ അത് പല രോഗങ്ങളിലേക്കും കാരണമാകും അതിനുള്ള ഉദാഹരണമാണ് ചിലപ്പോൾ ക്യാൻസറിനുള്ള സാധ്യതകൾ വരെ ഇതു മൂലം ഉണ്ടാകാം. അതുകൊണ്ടുതന്നെ റിസർവനം എന്ന് പറയുന്നത് നമ്മുടെ ശരീരത്തെ സംബന്ധിച്ചിടത്തോളം വളരെയധികം ഇമ്പോർട്ടന്റ് ആണ്.
ചിലപ്പോൾ വയറു വീർത്ത് വരിക, കീഴ് വായു ഉണ്ടാവുക മസിൽ പിടുത്തം വരിക അങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാവുന്നതായി കാണാം. അതുപോലെ ചെറിയ കുട്ടികളിൽ ആണെങ്കിൽ സ്കിന്നിൽ പലതരത്തിലുള്ള ചൊറിച്ചലുകളും ഉണ്ടാകാറുണ്ട് പിന്നീട് സംഭവിക്കുന്ന അസുഖങ്ങളിലേക്ക് വഴിവയ്ക്കും.
അതുപോലെ വലിയ ആളുകളിൽ ആണെങ്കിൽ സന്ധിവേദനയും ആമവാതം പോലുള്ള അവസ്ഥകളും ഉണ്ടാകും. ശരിയായ രീതിയിൽ വ്യായാമം ചെയ്യാത്തതു മൂലവും ശരിയായ രീതിയിൽ വെള്ളം കുടിക്കാത്തതു മൂലവും മലബന്ധം വരാനുള്ള സാധ്യതകൾ കൂടുതലാണ്. ഇത്തരം അവസ്ഥകൾ ഇല്ലാതിരിക്കുന്നതിന് വേണ്ടി നമ്മുടെ ശരീരത്തിൽ നല്ല ബാക്ടീരിയകളുടെ അളവ്കൃത്യമായി നിലനിർത്തേണ്ടതാണ്.
അതിനുവേണ്ടി നാച്ചുറൽ ആയിട്ടുള്ള പ്രൊബയോട്ടിക്കുകൾ കഴിക്കുന്നതും ഇത്തരത്തിൽ നല്ല ബാക്ടീരിയകൾ ശരീരത്തിൽ വർദ്ധിപ്പിക്കുന്നതിന് കാരണമാകും. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ തൈര് മോര് തുടങ്ങിയിട്ടുള്ള ആഹാരങ്ങൾ ഉൾപ്പെടുത്തുക. അതുപോലെ ഉപ്പിലിട്ട ഭക്ഷണങ്ങൾ കഴിക്കുക എന്നിവയിലൂടെ എല്ലാം നാച്ചുറലായി പ്രോബയോട്ടിക്കുകൾ ശരീരത്തിൽ എത്തുവാൻ സഹായിക്കുന്നതാണ് അതുവഴി മലബന്ധപ്രശ്നങ്ങളെ എളുപ്പത്തിൽ മാറ്റാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.