Leg Care Tip Malayalam : സ്ത്രീകൾക്കും പുരുഷന്മാർക്കും എത്രത്തോളം വൃത്തികേ കൊണ്ട് നടന്നാലും പലപ്പോഴും കാലുകളിൽ വരുന്ന ഒന്നായിരിക്കും കുഴിനഖം. കഠിനമായിട്ടുള്ള വേദനയായിരിക്കും ഈ സമയത്ത് അവർ അനുഭവിക്കുന്നുണ്ടാവുക അതുകൊണ്ട് കുഴിനഖം മാറ്റുന്നതിന് വേണ്ടിയുള്ള എളുപ്പമൊരു മാർഗ്ഗമാണ് പറയാൻ പോകുന്നത്. ഇതിനുവേണ്ടി ഇനി ഡോക്ടറെ കാണിക്കാൻ മരുന്നുകൾ കഴിക്കേണ്ടതിന്റെ ആവശ്യമില്ല.
ലളിതമായിട്ടുള്ള ഈ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് എത്രയോ എളുപ്പത്തിൽ മാറ്റിയെടുക്കാം. ഇതിനായി ആവശ്യമുള്ളത് നല്ലെണ്ണയും ചെറുനാരങ്ങയും ആണ് എങ്ങനെയാണ് ഇത് രണ്ടും ഉപയോഗിച്ചുകൊണ്ട് ചെയ്യുന്നത് എന്ന് നോക്കാം. ആദ്യം തന്നെ കാലുകൾ നല്ലതുപോലെ കഴുകി വൃത്തിയാക്കേണ്ടതാണ് എന്തെങ്കിലും തരത്തിലുള്ള മണ്ണുപൊടിയോ ഉണ്ടെങ്കിൽ എല്ലാം നന്നായി വൃത്തിയാക്കി എടുക്കേണ്ടത് ആണ്.
നിങ്ങൾക്ക് വേണമെങ്കിൽ ചെറിയ ചൂടുവെള്ളത്തിൽ കുറച്ചു ഉപ്പ് ചേർത്ത് ആ ഉപ്പ് വെള്ളത്തിൽ കാലുകൾ വൃത്തിയായി കഴുകാവുന്നതാണ്. കാലുകളിലാണ് സാധാരണ കുഴിനഖം കാണാറുള്ളത് എങ്കിലും കൈകളിലും ചിലപ്പോൾ ഉണ്ടാകാറുണ്ട്. അതിനുശേഷം നല്ലതുപോലെ തുടച്ച് വൃത്തിയാക്കി ഒരു പാത്രത്തിൽ കുറച്ച് നല്ലെണ്ണ ഒഴിക്കുക .
ശേഷം ചെറുനാരങ്ങ അതിൽ മുക്കി വിരലിന്റെ ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക. കുറച്ചധികം സമയത്തേക്ക് നന്നായി തേച്ചുപിടിപ്പിക്കേണ്ടതാണ്. ഒരു 10 മിനിറ്റോളം ഇടവിട്ട് ഇടവിട്ട് നാരങ്ങ തേച്ചു കൊടുക്കുക. അതിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ഇട്ട് ഒരു പാത്രത്തിലേക്ക് വയ്ക്കുക ഈ ഉപ്പ് വെള്ളത്തിൽ കുറച്ച് സമയം കൈയായാലും കാലായാലും മുക്കി വയ്ക്കുക. ആ മുക്കി വെച്ച് കഴിയുമ്പോൾ തന്നെ നിങ്ങൾക്ക് നല്ലൊരു ആശ്വാസം തോന്നുന്നതായിരിക്കും തുടർച്ചയായി കിടക്കുന്നതിനു മുൻപ് ഇതുപോലെ ചെയ്താൽ എളുപ്പത്തിൽ മാറ്റിയെടുക്കാം.