Sugar Control Health Tip : നിങ്ങൾക്ക് ഷുഗർ ഉണ്ടെങ്കിൽ യാതൊരു മരുന്നും കഴിക്കാതെ അത് കുറയ്ക്കണം എന്ന് ആഗ്രഹമുണ്ടോ. പലപ്പോഴും ഷുഗർ രോഗികളിൽ എന്തെങ്കിലും തരത്തിലുള്ള ഓപ്പറേഷനുകളോ മറ്റോ നടത്തണമെന്നുണ്ടെങ്കിൽ ഷുഗറിന്റെ അളവ് കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണല്ലോ എന്നാൽ എത്ര മരുന്നുകൾ കഴിച്ചിട്ടും എന്തൊക്കെ ചെയ്തിട്ടും ഷുഗർ കുറയുന്നില്ലെങ്കിൽ ഇതുപോലെ ചെയ്താൽ മതി. അതിനുവേണ്ടിയിട്ടുള്ള ഡയറ്റും എക്സസൈസുമാണ് പറയാൻ പോകുന്നത്.
വെറും മൂന്നു മിനിറ്റിൽ ഷുഗർ കുറയ്ക്കാം. ഇത് നിങ്ങളെല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുകയാണ് എങ്കിൽ നമ്മുടെ ഷുഗർ എല്ലാ തരത്തിലും കണ്ട്രോൾ ചെയ്യാൻ സാധിക്കും. ഇതിന്റെ വ്യായാമം എന്ന് പറയുന്നത് 30 മിനിറ്റ് സമയത്തേക്ക് നമ്മുടെ ഹൃദയമിടിപ്പ് കൂട്ടുന്ന തരത്തിൽ ഉള്ള എക്സസൈസ്.
അതിനുവേണ്ടി അല്ലെങ്കിൽ നല്ല സ്പീഡിൽ ഓടുകയോ അല്ലെങ്കിൽ പുഷ് അപ്പ് എടുക്കുന്നത് ആകാം. ഇതുപോലെ ഹൃദയത്തിന്റെ താളമിടുപ്പ് കൂട്ടുന്ന ഏതുതരം എക്സസൈസും ആകാം. ഭക്ഷണക്രമത്തെ പറ്റി പറയുകയാണെങ്കിൽ ചോറ് പോലെയുള്ള ആഹാരങ്ങൾ കഴിക്കാൻ പാടില്ല. അതുപോലെ ഗോതമ്പ് മൈദ എല്ലാം ഒഴിവാക്കേണ്ടതാണ്. ചോറിനു പകരമായി ചപ്പാത്തി കഴിച്ചത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഉണ്ടാവുകയില്ല.
അതിനുപകരമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള മുട്ട, അതുപോലെ നട്ട്സ്, ചണവിത്തുകൾ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. അതുപോലെ അധികം മധുരമില്ലാത്ത പഴങ്ങൾ പച്ചക്കറികൾ സാലഡ് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. അതുപോലെ പാല് കുടിക്കുന്നത് ഒഴിവാക്കുക. പ്രായമായ ആളുകൾ പാലു കുടിക്കുന്നുണ്ട് എങ്കിൽ അത് ഒഴിവാക്കുക. ദിവസവും ഇതേ രീതിയിൽ ഡയറ്റും എക്സസൈസും ചെയ്യുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഷുഗറിന്റെ അളവ് കുറച്ചു കൊണ്ടുവരാൻ സാധിക്കും.