വിളിച്ചാൽ ഭക്തരുടെ വെളിപ്പുറത്താണ് ശ്രീ കൃഷ്ണ ഭഗവാൻ. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നമ്മളെ സഹായിക്കാൻ ഓടിവരുന്ന ഭഗവാനാണ് പല രൂപത്തിലും ഭാവത്തിലും ഭഗവാൻ നേരിട്ടുമല്ലാതെയും നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടുണ്ടാകും അത്തരത്തിൽ നിരവധി ആളുകൾക്ക് അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകും അവരെല്ലാവരും തന്നെ ഭാഗ്യവാന്മാരാണ്. ആ ഭഗവാന്റെ പൂർണ്ണനുഗ്രഹം ലഭിക്കാനും ഒരു പ്രത്യേക കാര്യം നമ്മൾ വല്ലാതെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭഗവാന്റെ അനുഗ്രഹത്തോടെ അതെല്ലാം നടന്നു കിട്ടുന്നതിനുമായി ശ്രീകൃഷ്ണ ഭഗവാന് വേണ്ടി നടത്തേണ്ട വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് .
ഈ വഴിപാട് നിങ്ങൾ മുടങ്ങാതെ മൂന്ന് പ്രാവശ്യം ചെയ്യുകയാണെങ്കിൽ മനസ്സിൽ ആഗ്രഹിച്ച ഏതു കാര്യമാണെങ്കിലും ഉടനെ നടക്കുന്നതായിരിക്കും. അതിനായി ഏതു വഴിപാടാണ് ചെയ്യേണ്ടത് എന്ന് നോക്കാം. വീടിന്റെ അടുത്തുള്ള ഏതെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അല്ലെങ്കിൽ മഹാവിഷ്ണുക്ഷേത്രങ്ങളിൽ നിങ്ങൾക്ക് പോകാവുന്നതാണ്. ഇതിനുവേണ്ടി ചെയ്യേണ്ട വഴിപാടാണ് അഷ്ടോത്തര പുഷ്പാഞ്ജലി. ഈ വഴിപാട് ചെയ്തു വേണം നമ്മൾ ചെയ്യാൻ പോകുന്ന വഴിപാടിന്റെ ആദ്യഘട്ടം ചെയ്യുവാൻ.
മലയാളം മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ഇതിനുവേണ്ടി തെരഞ്ഞെടുക്കാം. ഒരു വ്യക്തിയുടെ പ്രത്യേക ആഗ്രഹസഫലികരണത്തിന് ആണെങ്കിൽ ആ വ്യക്തിയോട് പേരും നക്ഷത്രവും വെച്ച് വഴിപാട് ചെയ്യാവുന്നതാണ്. അതോടൊപ്പം തന്നെ ഭഗവാൻ ഏറ്റവും ഇഷ്ടപ്പെട്ട പായസം വഴിപാട് കൂടി ചെയ്യുക. അതിനുശേഷം രണ്ടാമത്തെ മലയാള മാസത്തെ പിന്നീട് വരുന്ന ആദ്യത്തെ വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിൽ പോകുമ്പോൾ ഒരു മഞ്ഞപ്പട്ട് ഭഗവാന് സമർപ്പിക്കുക.
അതുപോലെ മഞ്ഞപ്പൂക്കൾ കൊണ്ട് കെട്ടിയ മാല സമർപ്പിക്കുക. ശേഷം സഹസ്രനാമ പുഷ്പാഞ്ജലി കഴിപ്പിക്കുക. അതുപോലെ മൂന്നാമത്തെ മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിൽ പോകുമ്പോൾ ഭഗവാനെ മഞ്ഞപ്പട്ട് സമർപ്പിക്കുക അതോടൊപ്പം തന്നെ ആ ഭഗവാൻ ഏറ്റവും ഇഷ്ടപ്പെട്ട മധുരം വഴിപാട് കൂടി കഴിപ്പിക്കുക. ഈ മൂന്ന് വഴിപാടുകളും കൃത്യമായ സമയത്ത് മുടങ്ങാതെ നിങ്ങൾ ചെയ്യുകയാണെങ്കിൽ മനസ്സിൽ ആഗ്രഹിക്കുന്ന ഏത് കാര്യമാണെങ്കിലും ഉടനെ നടക്കുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.