Healthy Fish Food : ലോകത്താകമാനം ഉള്ള ആളുകൾക്ക് ഇപ്പോൾ വളരെ കൂടുതലായി കാണുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. ഇതു കൂടുതലായി കാണപ്പെടുന്നത് അമിതവണ്ണം ഉള്ളവർക്കും പ്രമേഹരോഗം ഉള്ളവർക്കുമാണ് കൂടാതെ മദ്യപാനം പുകവലി ഉള്ളവർക്കും കാണപ്പെടാറുണ്ട്. ഇത് പ്രധാനമായിട്ടും മൂന്ന് ഘട്ടങ്ങളായിട്ടാണ് ഫാറ്റി ലിവർ വരാറുള്ളത്. കൂടുതലായി മൂന്നാമത്തെ ഘട്ടത്തിൽ ആയിരിക്കും കണ്ടെത്തുന്നതും അറിയുന്നതും.
കാലിന്റെ നീര് മഞ്ഞപ്പിത്തം പോലെയുള്ള അസുഖം എന്നിവയായിരിക്കും തുടക്കത്തിൽ വരുന്നത് പിന്നീട് രോഗങ്ങളിലേക്കും പോകുന്നു. ലിവർ ഉള്ള വ്യക്തികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇവർ പൂർണ്ണമായും റെഡ് മീറ്റ് ഒഴിവാക്കുക. ബീഫ് പോർക്ക് വലിയ മീനുകൾ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ വെളുത്ത അരി കഴിക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക. പോലെ ഗോതമ്പ് റാഗി എന്നിവയും കുറച്ച് മിതമായ അളവിൽ കഴിക്കാം.
അതുപോലെ പുകവലി മദ്യപാനം ഒഴിവാക്കുക ഒരുപാട് കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. എന്തൊക്കെയാണ് കഴിക്കേണ്ടത് എന്ന് നോക്കാം ഒരുപാട് പ്രോട്ടീൻ ഉള്ള ഭക്ഷണമാണ് കഴിക്കേണ്ടത് മുട്ടയുടെ വെള്ള മുളപ്പിച്ച പയർ കടല എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അതുപോലെ പച്ചക്കറികൾ പഴവർഗ്ഗങ്ങൾ ബദാമ നട്ട്സ് എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
കൂടാതെ ചെറിയ മത്സ്യങ്ങൾ നത്തോലി മത്തി പോലെയുള്ള ചെറിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ് എന്നിവയെല്ലാം ഒമേഗ ത്രി ഫാറ്റി ആസിഡ് ഉള്ളതുകൊണ്ട് തന്നെ ഫാറ്റി ലിവർ കുറയ്ക്കുന്നതിന് വളരെയധികം ഉപകാരപ്രദമായിരിക്കും. അതുപോലെ ആന്റിഓക്സിഡന്റ് ആയിട്ടുള്ള ഇഞ്ചി മഞ്ഞൾ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.