നടി പാർവതിയുടെ കുഞ്ഞിന്റെ ചോറൂണ് ആഘോഷമാക്കി കുടുംബം. | Actress Parvathy’s Baby Choroon.

Actress Parvathy’s Baby Choroon : മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ സീരിയൽ താരമാണ് പാർവതി വിജയ്. പ്രേക്ഷകർനെഞ്ചേറ്റിയ പരമ്പരയാണ്ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന കുടുംബവിളക്ക് എന്ന പരമ്പര. ഈ പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് പാർവതി.അഭിനേത്രി ആയും നർത്തകി ആയും തിളങ്ങുന്ന മൃദുല വിജയുടെ സഹോദരിയാണ് പാർവതി. കുറച്ചുനാളുകളായി മൃദുലയും യുവയും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അടുത്തിടെയാണ് ഇരുവർക്കും കുഞ്ഞു ജനിച്ചത്.

ഇതിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവെച്ചിരുന്നു. കുടുംബവിളക്കിൽ അഭിനയിച്ചു കൊണ്ടിരിക്കവെ ആണ് പാർവതി വിവാഹിതയാവുന്നത്. പ്രണയ വിവാഹമായിരുന്നു താരത്തിന്റെത്. കുടുംബവിളക്ക് സീരിയലിലെ ക്യാമറമാൻ അരുൺ ആണ് പാർവതിയുടെ കഴുത്തിൽ ജോലി ചാർത്തിയത്. ഇപ്പോൾ സീരിയലുകളിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കാറുണ്ട്. ഈ അടുത്തിടെയാണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത പാർവതി ആരാധകരുമായി പങ്കുവെക്കുന്നത്.

പെൺകുഞ്ഞാണ് ഇരുവർക്കും. യാമിക എന്നാണ് കുഞ്ഞിന് ഇവർ പേരിട്ടത്. ഈ വിശേഷങ്ങൾകൊടുവിൽ ആണ് മകളുടെ ചോറൂണ് വിശേഷങ്ങളുമായി ഇരുവരും എത്തിയിരിക്കുന്നത്. ചടങ്ങ് ആഘോഷമാക്കി ഇരിക്കുകയാണ് ഇരുവരും. നിരവധി പേരാണ് കമെന്റുമായി എത്തുന്നത്. പൊന്നുമോൾക്ക് നല്ലത് വരട്ടെ എന്നാണ് ആരാധകർ പറയുന്നത്.

ആഘോഷത്തിന്റ സമയമാണ് ഇവരുടെ കുടുംബത്തിൽ മൃദുലക്കും യുവക്കും ഇപ്പോൾ കുഞ്ഞു ജനിച്ച സന്തോഷം സോഷ്യൽ മീഡിയ വഴി വൈറൽ ആകുമ്പോൾ ആണ് പാർവതിയും കുഞ്ഞിന്റെ ചോറൂണ് വിശേഷങ്ങളുമായി എത്തുന്നത്.പാർവതി ഇനി എന്നാണ് സജീവമായി മിനിസ്‌ക്രീനിൽ എത്തുന്നത് എന്നറിയാൻ ആകാംക്ഷയിൽ ആണ് ആരാധകർ.ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് രംഗത് വരുന്നത്.കുഞ്ഞുമൊത്തുള്ള ചിത്രങ്ങൾ മൃദുല സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *