Making Tasty Soya Bean Fry : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന സോയാബീൻ 65 റെസിപ്പി ആണ് പറയാൻ പോകുന്നത് ഇതുപോലെ നിങ്ങൾ തയ്യാറാക്കുകയാണെങ്കിൽ വളരെ രുചികരമായ കഴിക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ സോയാബീൻ രണ്ട് കപ്പ് എടുക്കുക ശേഷം അതിലേക്ക് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക .
കുറച്ച് സമയം കഴിയുന്നതിനു ശേഷം അത് പിഴിഞ്ഞ് അതിലെ വെള്ളമെല്ലാം മാറ്റുക മൂന്നുപ്രാവശ്യമായി പിഴിഞ്ഞ് മാറ്റുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം മൂന്ന് വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഇത് രണ്ടും മൂത്ത് വരുമ്പോൾ രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഉപ്പ് ചേർത്ത് കൊടുക്കുക സവാള വഴന്നു വരുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പിലയും ഒരു ടീസ്പൂൺ മുളകുപൊടിയും ഒന്നര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല. എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസും ചേർത്ത് ഇളക്കിയതിനു ശേഷം അര കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക. അതിലേക്ക് സോയാബീൻ കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിക്കുക. സോയാബീൻ മസാലയിൽ കിടന്നു നല്ലതുപോലെ ഡ്രൈ ആയി വരുന്നത് വരെ ഇളക്കി യോജിപ്പിക്കേണ്ടതാണ്. അവസാനമായി കുറച്ച് കറിവേപ്പിലയും രണ്ട് പച്ചമുളക് ചീന്തിയതും രണ്ട് ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കാം.