Healthy Malayalam Tip : അരി കഴിക്കുന്നതാണോ ഗോതമ്പ് കഴിക്കുന്നതാണോ ഓട്സ് കഴിക്കുന്നതാണോ റാഗിയാണോ ഏതാണ് നമ്മുടെ ആരോഗ്യത്തിന് ഗുണകരമായിട്ടുള്ളത് എന്ന് പലർക്കും ഉള്ള സംശയമായിരിക്കും. വെളുത്ത അരി കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രത്യേകിച്ച് ഗുണം ഒന്നും തന്നെ ഉണ്ടാകുന്നില്ല. എന്നാൽ തവിടു കലർന്ന അരി കഴിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. അതുപോലെ റാഗി കഴിക്കുന്നത് വളരെ നല്ലതാണ് .
അതിൽ ധാരാളം അയൺ കണ്ടെന്റുകളും അടങ്ങിയിട്ടുണ്ട് എന്നാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് കഴിക്കുന്നത് നല്ലതല്ല. അതുപോലെ അരി ഭക്ഷണം കഴിക്കുന്നതിന് പകരമായി ഗോതമ്പ് കഴിക്കുന്നത് കൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല കഴിക്കുന്നുണ്ടെങ്കിൽ അളവ് കുറച്ചു കഴിക്കുക എന്ന് മാത്രമേയുള്ളൂ രണ്ടിലും അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഒരുപോലെ തന്നെയാണ്. രക്തക്കുറവിന്റെ പ്രശ്നങ്ങൾ ക്ഷീണം എന്നിവർക്ക് റാഗി വളരെ നല്ലൊരു മാർഗമാണ്.
അതുപോലെ ഗോതമ്പിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൺ എന്ന് പറയുന്ന ഘടകം അലർജി ഉള്ളവർക്ക് കഴിക്കുന്നത് നല്ലതല്ല. ഗോതമ്പ് കഴിച്ചു കഴിയുമ്പോൾ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ പിന്നീട് ഗോതമ്പ് കഴിക്കാൻ പാടില്ല. ഓട്സ് കഴിക്കുന്നവരാണെങ്കിൽ മുഴുവനായും എടുത്ത് ഉപയോഗിക്കേണ്ടതാണ്.
ഓട്സ് ഉപയോഗിച്ചുകൊണ്ടുള്ള മറ്റു പലഹാരങ്ങളും ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും തന്നെ ലഭിക്കില്ല. അതുകൊണ്ടുതന്നെ ആഹാരമാണെങ്കിലും മിതമായ അളവിൽ കഴിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്. എങ്കിലും വെളുത്ത അരിഭക്ഷണം കഴിക്കുന്നത് പൊതുവേ കുറയ്ക്കുന്നതായിരിക്കും നല്ല ആരോഗ്യത്തിന് ഗുണകരമാകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.