Reduce Stomach Cancer : നമ്മുടെ ആമാശയത്തിലുള്ള പലതരത്തിലുള്ള രാസവസ്തുക്കളും അല്ലെങ്കിലും ഭക്ഷണങ്ങളും അന്നനാളത്തിലേക്ക് കയറി ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ് പ്രധാനമായും നെഞ്ചിരിച്ചൽ പുളിച്ചത് തികട്ടൽ എന്നെല്ലാം പറയുന്നത്. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളും ഇതുതന്നെയാണ്. പ്രധാനമായിട്ടും വായിലേക്ക് പുളിപ്പ് അതുപോലെ കഴിച്ച ഭക്ഷണം വീണ്ടും വരിക എന്നിവയൊക്കെ കാണും. അതുപോലെ തന്നെ തൊണ്ടയിൽ ഇരിക്കുന്നതുപോലെ തോന്നുക നെഞ്ച് വേദന ഉണ്ടാവുക.
ചില ആളുകൾക്ക് നിർത്താതെയുള്ള ചുമ കാണാറുണ്ട്. ഇതൊക്കെയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളായി പറയുന്നത്. ഈ പ്രശ്നം കൂടുതലായും പ്രായമായ ആളുകളിലാണ് കാണാറുള്ളത് എന്നാൽ ചെറുപ്പക്കാരിലും കാണാം. ആ രണ്ടാമത് ആയിട്ട് ഒരുപാട് തടിയുള്ള വ്യക്തികൾക്ക് ഇതുപോലെ സംഭവിക്കാം. ഇതിന് കാരണം വയറ്റിൽ പ്രഷർ കൂടുന്നത് കൊണ്ടാണ്. അതുപോലെ പുകവലി മദ്യപാനം എന്നിങ്ങനെയുള്ള ദുശീലങ്ങൾ ഉള്ളവർക്ക് കാണപ്പെടാറുണ്ട്.
അതുപോലെ എരിവും പുളിയും മസാലയും ഉള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നവരിൽ കാണാറുണ്ട്. ഇത് ലക്ഷണങ്ങൾ കൊണ്ട് തന്നെ എന്താണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതിനെ പൂർണമായും മാറ്റണമെങ്കില് പ്രധാനമായിട്ടും ജീവിതശൈലിയിലാണ് മാറ്റേണ്ടത് അതിൽ പ്രധാനമായിട്ടും അമിതഭാരം ഉള്ളവർ അത് കുറയ്ക്കാൻ ശ്രമിക്കുക. അതുപോലെ ഏതെങ്കിലും ഭക്ഷണങ്ങളോട് അലർജി ഉണ്ടെങ്കിൽ അത് പൂർണ്ണമായും ഒഴിവാക്കുക.
ഒരുപാട് എണ്ണ പലഹാരങ്ങൾ പൊരിച്ച പലഹാരങ്ങൾ മധുര പലഹാരങ്ങൾ എന്നിവ മിതമായ അളവിൽ കഴിക്കുക. അതുപോലെ പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കുക. അതുപോലെ തന്നെ ഭക്ഷണം കഴിക്കുമ്പോൾ പൂർണ്ണമായും നിറഞ്ഞ അളവിൽ ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെ കിടക്കുന്ന സമയത്തും തല ഉയർത്തിവെച്ച് കിടക്കുവാൻ ശ്രദ്ധിക്കുക കിടക്കുമ്പോൾ ഇടതു ഭാഗം ചേർന്ന് കിടക്കുക. അതുപോലെ ഭക്ഷണം കഴിച്ച് ഉടനെ തന്നെ കിടക്കാതിരിക്കുക. ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്താൽ ഈ ലക്ഷണങ്ങൾ വരുന്നത് ഒഴിവാക്കാൻ സാധിക്കും.