ലാലേട്ടനൊപ്പം ചിത്രങ്ങൾ എടുത്ത് ജിസ് ജോയ്.!! ജിസ് ജോയുടെ വാക്കുകളിൽ കണ്ണ് നിറഞ്ഞ് ആരാധകർ.

മലയാളികൾക്ക് ഏറെ പരിചിതമായ തെന്നിന്ത്യൻ താരം അല്ലു അർജുന്റെ സിനിമകളിൽ മലയാള ശബ്ദമായി മാറി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച താരമാണ് ജിസ് ജോയ്. ഡബ്ബിങ് ആർട്ടിസ്റ്റ് എന്നതിലുപരി സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ്. ബൈസൈക്കിൾ തീവ്സ് എന്ന സിനിമയിലൂടെ സംവിധായകനായി മലയാളികൾക്കു മുമ്പിൽ എത്തുകയായിരുന്നു. പിന്നീട് സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, മോഹൻ കുമാർ ഫാൻസ്‌, ഇന്നലെ വരെ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.

ഇപ്പോഴിതാ ജിസ് ജോയ് പരസ്യങ്ങളുടെ സംവിധായകനും കൂടിയാണ്. ലാലേട്ടന്റെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ മൈജിയുടെ പരസ്യത്തിലെ സംവിധായകൻ കൂടി ആണ്. ഇന്നിതാ ജിസ് ജോയ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ലാലേട്ടന്റെ ഒപ്പമുള്ള ഫാമിലി ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ഒപ്പം ഒരു അനുഭവ കുറിപ്പും പോസ്റ്റ്‌ ചെയ്തിരിക്കുന്നു.”കൊച്ചിയിൽ മൈ ജിയുടെ പരസ്യത്തിന്റെ ഷൂട്ട് നടക്കുന്നു..

ബ്രേക്ക് ടൈമിൽ അല്പം മടിയോടെ ഞാൻ ചോദിച്ചു, സാർ ഫാമിലി വന്നിട്ടുണ്ട് ഒരു ഫോട്ടോ എടുക്കണം എന്നുണ്ട്! ആണോ മോനെ വിളിക്കു.. ഇപ്പോൾ സമയമുണ്ട് ഇപ്പോൾ തന്നെ എടുക്കാലോ”എന്ന് തുടങ്ങുന്ന ഒരു വലിയ കുറിപ്പ് ആണ് ജിസ് ജോയ് പങ്കുവെച്ചത്. പത്തിരുപത്തഞ്ചു പരസ്യങ്ങൾ ഈ അത്ഭുതത്തെ വെച്ച് സംവിധാനം ചെയ്യാൻ തനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ടെന്നും, ലാലേട്ടനെ അത്ഭുതം.

എന്ന് വിളിക്കാൻ താൻ ആഗ്രഹിക്കുന്നത് മനുഷ്യനെ ബഹുമാനിക്കുന്ന തന്നിലേക്ക് എത്തിച്ചേരുന്ന ഓരോരുത്തരുടെയും മനസ്സുകളെ നിറമണിയിക്കണം എന്ന് മോഹിക്കുന്ന ഒരാളായി തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും പറയുന്നു. നിരവധി പേരാണ് ജിസ് ജോയുടെ ചിത്രങ്ങൾക്കും വാക്കുകൾക്കും ലൈക്കുകളുമായി കടന്നു വരുന്നത്.

 

View this post on Instagram

 

A post shared by Director Jis Joy (@director.jisjoy)

Leave a Reply

Your email address will not be published. Required fields are marked *