Making Vendakka Coconut Curry : വെണ്ടയ്ക്ക ഉപയോഗിച്ച് കൊണ്ടുള്ള പാൽക്കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം വെണ്ടയ്ക്ക മീഡിയം വലുപ്പത്തിൽ അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. രണ്ടും വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ മല്ലിപ്പൊടി അരടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ പെരുംജീരകം കാൽ ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർക്കുക.
പൊടികളുടെ പച്ചമണം മാറി വരുമ്പോൾ ഒന്നര കപ്പ് രണ്ടാം പാൽ ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. അടച്ചുവെച്ച് വേവിക്കാവുന്നതാണ് നന്നായി കുറുകി വരുമ്പോൾ ഒരു കപ്പ് ഒന്നാം പാൽ ചേർത്ത് കൊടുക്കുക അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക. ഇളക്കി ചൂടായി വരുമ്പോൾ പകർത്തി വയ്ക്കുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം അഞ്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റി എടുക്കുക. നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് മൂന്ന് വറ്റൽ മുളകും കുറച്ച് കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ശേഷം കരയിലേക്ക് ഇളക്കി യോജിപ്പിക്കുക. തീർച്ചയായും വെണ്ടയ്ക്ക പാൽ കറി എല്ലാവരും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.