മിനിസ്‌ക്രീൻ പരമ്പരകളിൽ തിളങ്ങി നിന്ന ശൈത്യ സന്തോഷ്‌ ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ. വിശേഷങ്ങൾ പങ്കുവെച്ച് താരം.

നിരവധി കോമഡി പ്രോഗ്രാം മുകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ സുപരിചിത ആയ വ്യക്തിയാണ് ശൈത്യ സന്തോഷ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന കോമഡി സ്റ്റാർസിൽ ശൈത്യ ഉണ്ടായിരുന്നു. കൂടാതെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകും എന്ന പരമ്പരയിൽ രണ്ടുമൂന്ന് എപ്പിസോഡുകളിലും ശൈത്യ ഉണ്ടായിരുന്നു. ഇതിലൂടെയാണ് കൂടുതൽ പ്രേക്ഷകരിലേക്ക് താരം എത്തുന്നത്. ടെലിവിഷനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും താരം മുഖം കാണിച്ചിട്ടുണ്ട്.

അഭിനയവും ഡാൻസും പാട്ടുമൊക്കെയായി സജീവമാണ് താരം. എൽഎൽ ബി പൂർത്തിയാക്കിയ ശൈത്യ അഭിഭാഷക കൂടി ആണ് ഇന്ന്. താരംകുറച്ചായി ടെലിവിഷൻ പരമ്പരകളിലൊന്നും പ്രത്യക്ഷപ്പെടാറില്ല. വക്കീൽ ജോലിയും അഭിനയവും കൂടി ഒരുമിച്ച് കൊണ്ടുപോകാൻ ആവാത്ത സാഹചര്യത്തിൽ ആയിരുന്നു ഇത്. എന്നാൽ ഇപ്പോൾ ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ടുപോകാൻ ഉള്ള ആഗ്രഹത്തിൽ ആണ് താരം.

ഇപ്പോൾ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു വരികയാണ് താരം. അതുകൊണ്ട് അഭിനയ മേഖലയിൽ അത്രയങ്ങോട്ട് സജീവമല്ല. അഭിനയം ആഗ്രഹവും മറ്റേത് ജോലിയുമാണ് എന്നാണ് ശൈത്യ പറയുന്നത്. ബേസിൽ ജോസഫ് നായകനായി എത്തിയ പുതിയ ചിത്രമായ പാൽതു ജാൻവർ എന്ന ചിത്രത്തിൽ ശൈത്യയുടെ അമ്മ ഷീന സന്തോഷ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ദ്രൻസിന്റെ ഭാര്യയായി അഭിനയിക്കാനാണ് തനിക്ക് അവസരം ലഭിച്ചത് എന്ന് ഷീന പറഞ്ഞു. കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതുകൊണ്ട് ശൈത്യക്ക് അവസരങ്ങൾ കുറവാണ്. ഓഡിഷൻ കഴിയുമ്പോൾ ഇത് ചെയ്യാൻ പറ്റുമോ എന്ന ചോദ്യം ആണ് വരുന്നത്. കോമഡി തന്നെ ചെയ്യുന്നില്ല ഏതു വേഷം വേണമെങ്കിലും ചെയ്യാം എന്നാണ് ഇപ്പോൾ ഇരുവരും പറയുന്നത്.ഡാൻസ് വീഡിയോകളുമായി സോഷ്യൽ മീഡിയകളിൽ സജീവമാണ് ശൈത്യ.

Leave a Reply

Your email address will not be published. Required fields are marked *