സർവ്വലോകങ്ങളുടെയും നാഥനാണ് പരമശിവൻ. ഭഗവാനെ പ്രാർത്ഥിച്ചാലും ഭഗവാനെ പ്രീതിപ്പെടുത്തിയാലും ഈ ലോകത്ത് നടക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് പറയാം. ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങൾ ആയിരിക്കും ലഭിക്കാൻ പോകുന്നത് ഏത് തടസ്സഘട്ടങ്ങളിലും ഭഗവാൻ നമ്മളെ സഹായിക്കുന്നതായിരിക്കും എന്നാൽ ഭഗവാന്റെ പ്രീതി പിടിച്ചുപറ്റാൻ അത്ര എളുപ്പമുള്ള കാര്യമല്ല. ഭഗവാൻ തന്റെ ഭക്തരെ ഒരുപാട് പരീക്ഷിക്കും എന്നാൽ പരീക്ഷണങ്ങൾക്ക് ഒടുവിൽ വലിയ ജീവിത ഐശ്വര്യങ്ങൾ ആയിരിക്കും ഓരോരുത്തർക്കും ലഭിക്കാൻ പോകുന്നത്.
ഭഗവാൻ ആരെയും കൈവിടുകയുമില്ല. ഇവിടെ പറയാൻ പോകുന്നത് ഭഗവാന്റെ അനുഗ്രഹം ഉള്ളവരിൽ അല്ലെങ്കിൽ ഭഗവാന്റെ സാന്നിധ്യമുള്ള ആളുകൾക്ക് മാത്രം അനുഭവിക്കാൻ പറ്റുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ ഉടനെ തന്നെ ക്ഷേത്രദർശനം നടത്താൻ സമയം ആയിരിക്കുമെന്നതാണ്. ഒന്നാമത്തെ ലക്ഷണം തുടർച്ചയായി പാമ്പിനെ സ്വപ്നം കാണുകയാണെങ്കിൽ ക്ഷേത്രദർശനം നടത്തുവാൻ സമയമായി അതുപോലെ തന്നെ ഭഗവാനെ തന്നെ നിങ്ങൾ സ്വപ്നം കാണുകയാണെങ്കിൽ അതും ഇതേ ലക്ഷണം തന്നെയാണ്.
ഏറെ ഭാഗ്യം ചെന്നവർക്ക് മാത്രമേ ഭഗവാനെ ദർശനം നടത്തുവാൻ സാധിക്കൂ. അടുത്തത് ഭസ്മഗന്ധം പൂജാമുറിയിലോ അല്ലെങ്കിൽ വീട്ടിലോ ബസ്മത്തിന്റെ ഗന്ധം അകാരണമായി നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഭഗവാൻ നിങ്ങളുടെ കൂടെ വീട്ടിലുണ്ട് എന്നതിന്റെ സൂചനയാണ്. ഇല്ലാത്ത സാഹചര്യങ്ങളിൽ ഭക്ഷണത്തിന്റെ മണം നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് ഏറെ ഐശ്വര്യമാണ്. അടുത്ത ലക്ഷണമാണ് കാളയുടെ സാന്നിധ്യം.
നിങ്ങളുടെ വീട്ടിലേക്ക് അല്ലെങ്കിൽ എവിടെയെങ്കിലും പോകാൻ ആരംഭിക്കുന്ന സമയത്ത് ഒരു കാളയെ ദർശിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഭഗവാൻ നിങ്ങൾക്ക് ദൂത് അയച്ചിരിക്കുകയാണ്. ഈ മൂന്ന് ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ ക്ഷേത്രദർശനം നടത്തുക അതുപോലെതന്നെ ജലധാര നടത്തുക ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള വഴിപാടാണ് ജലധാര. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.