Healthy Stomach Tips : ആ ഗ്യാസിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ നമ്മുടെ ഇടയിൽ വളരെയധികം കൂടുതലാണ്. ഇതിന് പ്രധാനമായിട്ടും കാരണങ്ങളായി വരുന്നത് പല ഭക്ഷണങ്ങളോടുമുള്ള അലർജികൾ അതുപോലെ ലിവറിനെ ബാധിക്കുന്ന പ്രശ്നങ്ങൾ തൈറോയ്ഡ് പ്രശ്നങ്ങൾ കിഡ്നി തകരാറുകൾ, ചെറുകുടലിലും വൻകുടലിലും ഉണ്ടാകുന്ന നല്ല ബാക്ടീരിയകളുടെ അഭാവം ജീവിതശൈലിയും മദ്യപാനം പുകവലി എന്നിവയെല്ലാം അസിഡിറ്റി കൊണ്ടുള്ള പ്രശ്നങ്ങൾക്ക് കാരണമാണ്. പ്രധാനമായിട്ടും രണ്ട് കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഒന്ന് ആസിഡ് ലെവൽ കുറയുന്നത് മൂലവും കൂടുന്നത് മൂലവും. ഈ രണ്ട് ലക്ഷണങ്ങളും ഉണ്ടാകുന്നത് കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് മൂലവും ഒരുപാട് ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലവും കൂടുതൽ എരിവും പുളിയും നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലവും ഉണ്ടാകും അതുപോലെ തന്നെ ഓവർ വെയിറ്റ് ഇതിനുള്ള മറ്റൊരു കാരണമാണ്. മറ്റു പല ലക്ഷണങ്ങളിൽ മെഡിക്കൽ കണ്ടീഷനുകൾ കൊണ്ടും സംഭവിക്കാറുണ്ട്.
ചില ആളുകൾക്ക് ആണെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് മാറുന്നതിനു വേണ്ടി എന്തെങ്കിലും മരുന്നുകൾ കഴിക്കുമ്പോഴും ഗ്യാസിന്റെ പ്രശ്നങ്ങൾ സംഭവിക്കാം. ആസിഡിന്റെ ലെവൽ കൂടുന്നതുകൊണ്ടാണ് കുറയുന്നത് കൊണ്ടാണോ സംഭവിക്കുന്നത് എന്ന് പ്രത്യേകം നോക്കുക. ആസിഡിന്റെ ലെവൽ കൂടുന്ന സന്ദർഭങ്ങളിൽ ഇഞ്ചിനീര് തക്കാളി അതുപോലെയുള്ള ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. ലെവൽ കുറയുന്ന സന്ദർഭങ്ങളിൽ തൈര് മോര് പുളിയുള്ള പഴങ്ങൾ കഴിക്കാവുന്നതാണ്.
അതുപോലെ ഈ രണ്ടു കാരണങ്ങളിലായാലും മധുരം കഴിക്കുന്നത് പൂർണമായും ഒഴിവാക്കുക കുറച്ചുനാളത്തേക്ക് പാല് പാലുൽപന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക അതുപോലെ ബേക്കറി ഐറ്റംസ് കഴിക്കുന്നത് ഒഴിവാക്കുക. ഇത്രയും കാര്യങ്ങൾ ചെയ്താൽ തന്നെ ആസിഡിറ്റിയുടെ പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.