Kerala Fish Curry Recipe : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു മീൻ കറിയുടെ റെസിപ്പിയാണ് പറയാൻ പോകുന്നത് ആദ്യമായി മീൻ കറി വയ്ക്കുന്നവർ ആണെങ്കിൽ ഇതുപോലെ തയ്യാറാക്കൂ. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ അരക്കിലോ മീൻ വൃത്തിയാക്കി വയ്ക്കുക.
അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക നാല് ചുവന്നുള്ളി രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു മൺചട്ടിയെടുത്ത് അരപ്പ് അതിലേക്ക് ഒഴിച്ച് കൊടുക്കുക .
കൂട്ടത്തിൽ ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ഒരു തക്കാളിയും ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് കറിവേപ്പില എന്നിവയെല്ലാം ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക. നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ഇട്ടുകൊടുക്കുക അതോടൊപ്പം മൂന്ന് കുടംപുളിയും ചേർത്ത് കൊടുക്കുക.
ശേഷം അടച്ചുവെച്ച് വേവിക്കുക. മീൻ നല്ലതുപോലെ വെന്ത് ഒഴുകി വരുമ്പോൾ ഓഫ് ചെയ്യുക അതിനുശേഷം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ഉലുവ അര ടീസ്പൂൺ കടുക് നാലു ചുവന്നുള്ളി ചെറുതായി അരിഞ്ഞത് മൂന്ന് വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്ത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കറിയിലേക്ക് ചേർത്തു കൊടുക്കുക. ഇത്ര മാത്രമേയുള്ളൂ രുചികരമായ മീൻ കറി തയ്യാർ.