ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ശ്രീകൃഷ്ണ ഭഗവാന്റെയും അനുഗ്രഹം ലഭിച്ചിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഭഗവാൻ ഓരോരുത്തരുടെയും ജീവിതത്തിൽ അല്ലാതെയോ വലിയ അത്ഭുതങ്ങൾ തന്നെ സൃഷ്ടിക്കും. വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ തന്റെ ഭക്തരെ കൈവിടാതെ അവരെ ഏത് സാഹചര്യത്തിലും സഹായിക്കുന്ന ഒരേയൊരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റെ അനുഗ്രഹത്താൽ നമ്മുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടണമെങ്കിൽ നടത്തേണ്ട വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത്.
ഈ വഴിപാട് നിങ്ങൾ മൂന്നുപ്രാവശ്യം മുടങ്ങാതെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹമാണെങ്കിലും അത് ഉടനെ നടന്നിരിക്കും. എന്താണ് വഴിപാട് എന്നും എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇതിനായി ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ തന്നെ പോയി ചെയ്യേണ്ടതാണ്. ഒരു പ്രാവശ്യം തുടങ്ങിവച്ചാൽ പതി വഴിയിൽ അത് മുടക്കാൻ പാടുള്ളതല്ല. മലയാള മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച ദിവസം ഇതിനുവേണ്ടി തെരഞ്ഞെടുക്കേണ്ടതാണ്.
അന്നത്തെ ദിവസം രാവിലെ തന്നെ കുളിച്ച് ശുദ്ധിയോടെ ക്ഷേത്രത്തിൽ പോയി അഷ്ടോത്തരം പുഷ്പാഞ്ജലി കഴിപ്പിക്കുക. ആരുടെ ആഗ്രഹരണത്തിനാണ് ചെയ്യുന്നത് അവരുടെ പേരിൽ വേണം വഴിപാട് ചെയ്യുവാൻ. അതോടൊപ്പം ഭഗവാനോട് നമ്മുടെ സാന്നിധ്യം അറിയിക്കാൻ വേണ്ടി ഒരു പാൽപായസം കൂടി നടത്തുക. ശേഷം അടുത്ത മലയാള മാസം ഇതുപോലെയുള്ള ആദ്യത്തെ വ്യാഴാഴ്ച ദിവസം ക്ഷേത്രത്തിൽ പോയി ഭഗവാനെ മഞ്ഞനിറത്തിലുള്ള പൂക്കൾ കൊണ്ടുള്ള മാല വാങ്ങി സമർപ്പിക്കുക.
അന്നേദിവസം ക്ഷേത്രത്തിൽ സഹസ്രനാമ പുഷ്പാഞ്ജലി നടത്തുക. അതോടൊപ്പം തന്നെ ഭഗവാനെ മഞ്ഞപ്പട്ട് ചാർത്തുകയും വേണം. മൂന്നാമത്തെ മലയാളം മാസം ഇതുപോലെ ആദ്യത്തെ വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിൽ പോകുമ്പോൾ ഭഗവാനെ അണിയിക്കുന്നതിനു വേണ്ടി മഞ്ഞപ്പട്ട് കൊണ്ടുപോവുക. അതോടൊപ്പം തന്നെ ഭഗവാനെ ഇത്ര മധുരം വഴിപാട് കൂടി നടത്തുക. മുടങ്ങാതെ ഈ മൂന്ന് വഴിപാടുകൾ കൃത്യമായി ചെയ്യുകയാണെങ്കിൽ മനസ്സിലുള്ള ഏത് ആഗ്രഹമാണെങ്കിലും നടന്നിരിക്കുന്നതാണ്.
One thought on “മൂന്ന് തവണ ഈ വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരും.”