ഈ വെള്ളം മൂത്രത്തിൽ കല്ലുള്ളവർ കുടിച്ചാൽ കല്ല് പൊടിഞ്ഞ് പുറത്തു പോകുന്നതാണ്. ഇതാ കണ്ടു നോക്കൂ. | Those with urinary stones

Those with urinary stones : നടുവേദനയായി തുടങ്ങിയ പിന്നീട് അടിവയർ അവിടെ നിന്നും കാലിലേക്ക് വേദനകൾ ഇറങ്ങി വരുക അതോടൊപ്പം ഓക്കാനം ശർദ്ദി മൂത്രമൊഴിക്കുമ്പോൾ എപ്പോഴും പോകണമെന്ന് തോന്നുക ഇതെല്ലാം തന്നെ ഒരു പരിധിവരെ കിഡ്നി സ്റ്റോൺ ഉള്ളതുകൊണ്ടാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലവണങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ടല്ലോ അതിൽ പല ഘടകങ്ങളും ഉണ്ടായിരിക്കും .

ഇത് നമ്മുടെ ശരീരത്തിൽ എത്തുകയും എല്ലാ പ്രവർത്തനങ്ങൾക്കുമായി പോവുകയും ചെയ്തതിനുശേഷം ബാക്കിയുള്ളത് കിഡ്നിയിൽ എത്തുകയും അവിടെനിന്നും മൂത്രം വഴി അത് പുറത്തു പോവുകയും ചെയ്യും. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇത് കിഡ്നിയിൽ അടിയുകയും പിന്നീട് അതൊരു കല്ല് പോലെ രൂപാന്തരപ്പെടുകയും ചെയ്യും കഠിനമായ വേദനയായിരിക്കും ഈ സമയത്ത് ഓരോരുത്തരും അനുഭവിക്കുന്നത്.

പ്രധാനമായിട്ടും വെള്ളം ഒട്ടും കുടിക്കാറില്ലാത്തവർ പുറത്തുനിന്നുള്ള പാനീയങ്ങൾ കുടിക്കുന്നവർ കിടപ്പുരോഗികൾ, ഇടയ്ക്കിടെ മൂത്ര സംബന്ധമായ ഇൻഫെക്ഷൻ ഉണ്ടാകുന്നവർ, ചില മരുന്നുകൾ കഴിക്കുന്നവർ പുകവലി മദ്യപാനം എന്നിവയിൽ എല്ലാം തന്നെ ഈ പ്രശ്നം നമുക്ക് കാണാൻ സാധിക്കും. പ്രധാനമായിട്ടും കാൽസ്യം സ്റ്റോൺ ആണ് കൂടുതലായും ആളുകളിൽ കണ്ടുവരുന്നത്.

ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് വയറുവേദനയാണ് നടുവേദനയിൽ നിന്ന് തുടങ്ങിയ പിന്നീട് അടിവയറിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. ചില ആളുകളിൽ മൂത്രമൊഴിക്കുമ്പോൾ രക്തത്തിന്റെ അംശം കാണാറുണ്ട്. കൂടുതലായ തണർച്ചയും വിയർപ്പും ഉണ്ടാകുന്നത് കാണാം. വലിയ രീതിയിലുള്ള ഇൻഫെക്ഷൻ ഉണ്ടാകുന്നതിനെല്ലാം കാരണമാകാറുണ്ട് അതുകൊണ്ട് നിങ്ങൾക്ക് ഇതുപോലെയുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഉടനെ ഡോക്ടറെ സമീപിച്ച് ചികിത്സ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *