ആയിരം വഴിപാടിന് തുല്യം ഈ ഒരൊറ്റ വഴിപാട്. എത്ര വലിയ ആഗ്രഹവും നടന്നിരിക്കും.

നമ്മളെല്ലാവർക്കും തന്നെ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരാണല്ലോ. അവിടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടുന്നതിനുവേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും നമ്മൾ ചെയ്തു നോക്കാറുണ്ട് പല വഴികളും നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ പലപ്പോഴും പല ആഗ്രഹങ്ങളും നമുക്ക് സാധിച്ചു കിട്ടാതെ പാതിവഴിയിൽ ഉപേക്ഷിച്ചു പോകാറുമുണ്ട്. നമ്മൾ ശ്രമിക്കുന്നതിനോടൊപ്പം തന്നെ ഈശ്വരന്റെ അനുഗ്രഹം കൂടി ഉണ്ടെങ്കിൽ ഏത് ആഗ്രഹമാണെങ്കിലും നമുക്ക് എളുപ്പത്തിൽ സാധിക്കാൻ പറ്റുന്നതായിരിക്കും.

അതുകൊണ്ടുതന്നെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. വീടിന്റെ അടുത്തുള്ള ശിവക്ഷേത്രത്തിലാണ് ഈ വഴിപാട് ചെയ്യുന്നത് പ്രധാനമായും നാല് ആഴ്ചകളിൽ ആയിട്ടാണ് ചെയ്യേണ്ടത് തുടർച്ചയായി തന്നെ ചെയ്യണം മുടങ്ങാൻ പാടുള്ളതല്ല. തിങ്കളാഴ്ച ദിവസം തന്നെ ഈ വഴിപാട് ചെയ്യുവാൻ തിരഞ്ഞെടുക്കേണ്ടതാണ്.

ആദ്യത്തെ തിങ്കളാഴ്ച അടുത്തുള്ള ശിവക്ഷേത്രത്തിൽ കുളിച്ചു ശുദ്ധിയോടെ പോവുകയും ചെയ്തതിനുശേഷം രണ്ടു വഴിപാടുകളാണ് ചെയ്യേണ്ടത് ഒന്നാമത്തേത് രുദ്ര ധാര. ഇത് ചെയ്യുന്നത് തടസ്സങ്ങൾ ഒന്നുമില്ലാതെ ആഗ്രഹം സഫലീകരണം നടക്കുന്നതിനും ആയുസ്സിന് ബലം ഉണ്ടാകുന്നതിനു വേണ്ടിയാണ് രണ്ടാമത്തെ വഴിപാട് പിൻവിളക്ക്. രണ്ടാമത്തെ ആഴ്ച ക്ഷേത്രത്തിൽ പോകുമ്പോഴും ഇതേ രീതിയിൽ തന്നെ പിൻവിളക്ക് വഴിപാട് കഴിപ്പിക്കുക .

മൂന്നാമത്തെ ആഴ്ച ക്ഷേത്രത്തിൽ പോകുമ്പോഴും ഇത് പിൻവിളക്ക് വഴിപാട് കഴിപ്പിക്കുക. നാലാമത്തെ ആഴ്ച ക്ഷേത്രത്തിൽ പോകുമ്പോൾ പിൻവിളക്ക് വഴിപാടും അതോടൊപ്പം തന്നെ ഭാഗ്യസൂക്തപുഷ്പാഞ്ജലി യും കഴിപ്പിക്കുക . ഇത് ഭംഗിയോടെ ആഗ്രഹം സഫലീകരണം നടക്കുന്നതിന് വേണ്ടിയാണ്. എല്ലാ വഴിപാടുകൾ ചെയ്യുമ്പോഴും ആരുടെ പേരിലാണോ അവരുടെ പേരും നക്ഷത്രവും പറഞ്ഞ വഴിപാട് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ആയിരം വഴിപാടിന് തുല്യം ഈ ഒരൊറ്റ വഴിപാട്. എത്ര വലിയ ആഗ്രഹവും നടന്നിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *