Making Very Tasty Kadala curry : രാവിലെ ബ്രേക്ക് ഫാസ്റ്റിനും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഴിക്കാൻ രുചികരമായിട്ടുള്ള വെള്ള കടലാ മസാല കറി തയ്യാറാക്കാം. മസാല കറി ഇതുപോലെ ഉണ്ടാക്കും ഇതിനായി ആദ്യം തന്നെ വെള്ളക്കടല ഒരു കപ്പ് എടുത്ത് വെള്ളത്തിൽ കുതിർക്കാൻ ആയി വയ്ക്കുക. നല്ലതുപോലെ കുതിർന്നു വരുമ്പോൾ അത് കുക്കറിലേക്ക് പകർത്തുക ശേഷം 15 ചുവന്നുള്ളി ചേർത്തു കൊടുക്കുക ഒരു വായനയിലെ ചാർത്തു കൊടുക്കുക.
ആവശ്യത്തിനു ഉപ്പ് വെള്ളം ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. ഇതേസമയം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് 5 ചുവന്നുള്ളി ഒരു ടീസ്പൂൺ കുരുമുളക് എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കുക. തേനിയുടെ നിറമെല്ലാം മാറി വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് ചൂടാക്കുക.
ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം വീണ്ടും പാൻ ചൂടാക്കിയ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളകും ചേർത്ത് നന്നായി വഴറ്റി എടുക്കുക.
ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കുറച്ചു കറിവേപ്പിലയും ചേർത്ത് വേവിച്ചു വച്ചിരിക്കുന്ന കടല കൊടുക്കുക. ശേഷം ചെറുതായി തിളച്ചു വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് അടച്ചുവച്ച് വേവിക്കുക. കടലിലേക്ക് മസാലയെല്ലാം നല്ലതുപോലെ യോജിച്ച് കറി കുറുകി വരുന്ന പരുവം ആകുമ്പോൾ കുറച്ചു മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം. ഇതുപോലെ നിങ്ങളും എളുപ്പത്തിൽ കടലക്കറി തയ്യാറാക്കൂ.
One thought on “കടലക്കറിക്ക് ഇത്ര രുചിയോ. സ്വാദിഷ്ടമായ കടലക്കറി ഉണ്ടാക്കുന്ന വിധം. | Making Very Tasty Kadala curry”