Making Tasty Idali Using Rice : വ്യത്യസ്തമായ ഒരു ഇഡലിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ചോറ് ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഇഡലിയുടെ റെസിപ്പി. ഇതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു കപ്പ് വെളുത്ത ചോറ് ചേർത്തു കൊടുക്കുക. ഏത് ചോറ് വേണമെങ്കിലും ഉപയോഗിക്കാം വെളുത്ത ചോറ് ആകുമ്പോൾ ഇഡ്ഡലി കാണാൻ വളരെ ഭംഗിയായിരിക്കും. ശേഷം.
അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് മുക്കാൽ കപ്പ് റവ ചേർത്തു കൊടുക്കുക ശേഷംആവശ്യത്തിന് ചെറിയ ചൂടുവെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ട് ടീസ്പൂൺ പുളിയുള്ള കട്ട തൈര് ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. പാത്രം അടച്ച് അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക.
അല്ലെങ്കിൽ 15 മിനിറ്റ് ആണെങ്കിലും മതി റവ നന്നായി കുതിർന്നു വന്നാൽമതി. ഇതേസമയം ഇടപാടുകൾ വെള്ളം ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക. വെള്ളം ചൂടായി ആവി വന്നു തുടങ്ങുമ്പോൾ അതിനു മുകളിലായി ഇഡലി തട്ട് വെച്ച് അതിൽ കുറച്ച് എണ്ണയോ നീയോ തേച്ചുപിടിപ്പിക്കുക. ശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് അതിലേക്ക് ഒഴിച്ച് അടച്ചു വയ്ക്കുക.
15 20 മിനിറ്റിനുള്ളിൽ തന്നെ നല്ല സോഫ്റ്റ് ഇഡലി കിട്ടുന്നതായിരിക്കും. ഇതുപോലെ ഇൻസ്റ്റന്റ് ആയി തയ്യാറാക്കാൻ പറ്റുന്ന ഇഡലി നിങ്ങളും ഉണ്ടാക്കി നോക്കൂ ഇത് വളരെ സോഫ്റ്റ് നല്ല ടേസ്റ്റിയും ആയിരിക്കും. രാവിലെ ബ്രേക്ക് ഫാസ്റ്റിനെ പെട്ടെന്ന് ഇഡലി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ഇതുപോലെ തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “ചോറുകൊണ്ട് നല്ല പൂ പോലെ സോഫ്റ്റ് ആയ ഇഡലി കഴിച്ചിട്ടുണ്ടോ. എന്നാൽ ഇന്ന് തന്നെ തയ്യാറാക്കൂ സോഫ്റ്റ് ഇഡലി. | Making Tasty Idali Using Rice”