മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. ഉപ്പും മുളകും എന്ന പരമ്പരയിലെ ബാലുവിന്റെയും നീലുവിന്റെയും മൂത്ത മകനായ മുടിയന്റെ ഭാര്യയായി എത്തിയ താരമാണ് ശൈത്യ സന്തോഷ്. മലയാളികൾ ഒരുപാട് സന്തോഷത്തോടെ മുടിയന്റെ ഭാര്യ ആയി വന്ന ശൈത്യയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഏഷ്യാനെറ്റ് ചാനലിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോകളിലൂടെയും താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറി.
മിനി സ്ക്രീനിൽ മാത്രമല്ല ഒപ്പം ബിഗ് സ്ക്രീനിലും ഭാഗമാകാൻ ശൈത്യ സന്തോഷിന് സാധിച്ചു. താരം മികച്ചൊരു നടി മാത്രമല്ല അതിലുപരി നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടി ആണ്. നൃത്തത്തിലൂടെയും പാട്ടുകളിലൂടെയും ആണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും നിരവധി വീഡിയോകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
നിരവധി പേരാണ് താരത്തിന് ആരാധകരായി ഉള്ളത്. അതുകൊണ്ട് തന്നെ താരത്തെ കുറിച്ചുള്ള ചെറിയ വാർത്തകൾ പോലും ജനശ്രദ്ധ ആകർഷിക്കാറുണ്ട്. അഭിനയ മേഖലയിൽ നിന്നും അകന്ന് നിന്ന് താരം തന്റെ LLB പഠനം പൂർത്തിയാക്കുകയും അഭിഭാഷകയായി ഹൈക്കോടതിയിൽ പരിശീലനം ചെയ്യുകയും ആണ്. അഭിനയം ഏറെ ഇഷ്ടപ്പെടുന്ന താരം തന്റെ അഭിഭാഷക എന്ന ജോലിയോടൊപ്പം അഭിനയവും ഒരുമിച്ച് കൊണ്ടു പോകനാണ് ആഗ്രഹിക്കുന്നത്.
ഹാസ്യ രൂപത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തിരുന്ന താരം ഇപ്പോൾ തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും സ്വീകരിക്കാൻ തയ്യാറാണ്. താരത്തിന്റെ അമ്മയായ ഷീന സന്തോഷ് സംഗീത് പി രാജൻ സംവിധാനം ചെയ്ത പാൽത്തു ജാൻവർ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.