Making Tasty Mango Fish Curry : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ പച്ചമാങ്ങ ചേർത്തുള്ള ഒരു മീൻ കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇതുപോലെ ഒരു മീൻ കറി നിങ്ങളും തയ്യാറാക്കി കഴിക്കുക. ഇതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.
ശേഷം അര ടീസ്പൂൺ ഉലുവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് മൂന്ന് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുത്ത് നല്ലതുപോലെ ചൂടാക്കുക. ശേഷം അഞ്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം മൂന്നു പച്ചമുളക് കീറിയത് കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു മാങ്ങ അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക .
ശേഷം രണ്ട് കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം അതിലേക്ക്വൃത്തിയാക്കി വച്ചിരിക്കുന്ന മീനും കൂടെ ചേർത്ത് പാത്രം അടച്ചുവെച്ച് വേവിക്കുക. മീൻ നല്ലതുപോലെ വെന്ത് കറി കുറുകി വരുമ്പോൾ അതിലേക്ക് മുക്കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും കുറച്ചു കറിവേപ്പിലയും ചേർത്ത് ഉടനെ തന്നെ പകർത്തി വയ്ക്കുക. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ തേങ്ങ അരച്ച പച്ചമാങ്ങ മീൻ കറി ഇതുപോലെ ഉണ്ടാക്കൂ.
2 thoughts on “പച്ചമാങ്ങ ചേർണ്ടാക്കിയ ആരും കൊതിക്കും കിടിലൻ മീൻ കറി. മീൻ കറി ഇനി ഇതുപോലെ ഉണ്ടാക്കൂ. | Making Tasty Mango Fish Curry”