Maithili Is Ready To Become a Mother : പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ നടിയാണ് മൈഥിലി. ചട്ടമ്പിനാട്, നല്ലവൻ, ശിക്കാർ തുടങ്ങി അനേകം ചിത്രങ്ങളിൽ നായികയായും സാഹനടിയായും നിരവധി വേഷങ്ങൾ ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ മൈഥിലി നിരവധി സിനിമകളിൽ അഭിനയിക്കുകയും ആരാധകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു.
ബ്രയിറ്റിബാലചന്ദ്രൻ എന്നു പറഞ്ഞാൽ പലർക്കും അപരിചിതയാണെങ്കിലും , മൈഥിലി എന്ന പേര് കേൾക്കുമ്പോൾ തന്നെ താരത്തെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. താരം നല്ലൊരു നടി മാത്രമല്ല മാറ്റിനി എന്ന സിനിമയിൽ പാട്ടുപാടി ജനശ്രദ്ധ ആകർഷിച്ചിരുന്നു. പിന്നിട് ഏതാനും ചുരുക്കം സിനിമകളിൽ പാടി നല്ലൊരു ഗായിക ആകുകയും ചെയ്തു. താരം തന്റെ അച്ഛന്റെ വിയോഗത്തിന് ശേഷം ഒരു ഇടവേളയെടുത്ത് അഭിനയ മേഖലയിൽ നിന്ന് മാറി തന്റെ സഹോദരനൊപ്പം നിൽക്കുകയായിരുന്നു.
അതിനിടയിൽ ആണ് മൈഥിലി സമ്പത്തിനെ കാണുന്നതും പിന്നിട് വിവാഹം ചെയ്യുന്നതും. ഈ വർഷം ഏപ്രിൽ മാസത്തിൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. സമ്പത്തിനെ ആണ് മൈഥിലി തന്റെ ജീവിതം പങ്കാളിയായി കൂടെ കൂട്ടിയിരിക്കുന്നത്. താരത്തിന്റെ വിവാഹം സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു.
ഇപ്പോഴിതാ താരം അമ്മയാകാൻ പോകുന്നു എന്ന വാർത്തയാണ് മൈഥിലി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിട്ടാണ് താരം അമ്മയാകാൻ പോകുന്നു എന്ന വാർത്ത ആരാധകരെ അറിയിച്ചത്. തിരുവോണം ദിനത്തിലാണ് ആരാധകർക്കായി സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത് ഒപ്പം ഓണാശംസകളും താരം അറിയിച്ചു.. ഓണത്തിനൊപ്പം ഇരട്ടി സന്തോഷത്തിലാണ് മൈഥിലിയും ഭർത്താവും.
View this post on Instagram