Tasty Fish Curry Recipe : ആദ്യമായി മീൻ കറി ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് നിങ്ങൾ എന്നാൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ ഇതിന്റെ ടേസ്റ്റ് നിങ്ങൾ മറക്കില്ല ഒരിക്കലും ഉണ്ടാക്കിയാൽ പിന്നെ മീൻകറി ഇങ്ങനെയല്ലാതെ നിങ്ങൾ ഉണ്ടാക്കില്ല. തയ്യാറാക്കുന്നതിനായി മീൻ വൃത്തിയാക്കി വയ്ക്കേണ്ടതാണ്. ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒന്നര കപ്പ് തേങ്ങ ചിരകിയത് നാലു ചുവന്നുള്ളി ആവശ്യമായ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി .,
അര ടീസ്പൂൺ പെരുംജീരകപ്പൊടി ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവെക്കുക. അതിനുശേഷം ഒരു മൺപാത്രം എടുക്കുക. അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും.,
ആവശ്യത്തിന് കറിവേപ്പില ഉപ്പ് എന്നിവ ചേർത്ത് അടച്ചുവെച്ച് തിളപ്പിക്കാൻ വയ്ക്കുക. നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക. ശേഷം മൂന്ന് കുടംപുളി ചേർത്ത് അടച്ചുവെച്ച് വേവിക്കുക. മീൻ കറി നല്ലതുപോലെ പാകമായി മീൻ എല്ലാം വേന്ത് കറി കുറുകി വരുമ്പോൾ ഉടനെ തന്നെ പകർത്തി വയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടാകുമ്പോൾ അര ടീസ്പൂൺ കടുക് ഒരു നുള്ള് ഉലുവ 5 ചുവന്നുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് രണ്ട് വറ്റൽമുളകും കുറച്ചു കറിവേപ്പിലയും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം മീൻ കറിയിലേക്ക് ഒഴിച്ചുകൊടുക്കുക. ഇതുപോലെ ടേസ്റ്റി ആയിട്ടുള്ള മീൻ കറി ഇനി നിങ്ങളും തയ്യാറാക്കൂ.
One thought on “മീൻ കറി എന്നാൽ ഇതാണ് യഥാർത്ഥ മീൻ കറി. ഇനി മീൻ കറി ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ. | Tasty Fish Curry Recipe”