Remove Cough Problems :- വിട്ടുമാറാതെ വരുന്ന ചുമ ജലദോഷം തൊണ്ട ചൊറിയുക കണ്ണ് ചൊറിയുക തുടങ്ങിയിട്ടുള്ള ബുദ്ധിമുട്ടുകൾ ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്നവരാണ് നിങ്ങൾ. എങ്കിൽ ഇതൊന്നുമറിയാതെ പോകരുത്. ഇതെല്ലാം കഫക്കെട്ടിന്റെ ബുദ്ധിമുട്ട് കൊണ്ടാണ് സംഭവിക്കുന്നത്. ഇത് പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. വൈറൽ ബാക്ടീരിയൽ ഫംഗൽ ഇൻഫെക്ഷനുകൾ സംഭവിക്കുമ്പോൾ ഇതുപോലെ കഫക്കെട്ട് ഉണ്ടാകും.
ഇതിന് കാരണമായി വരുന്നത് ഒരുപാട് സമയം ഈർപ്പമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക്, അതുപോലെ പകുതി ഉണങ്ങിയ വസ്ത്രങ്ങൾ ധരിക്കുന്നവർക്ക്, പൊടികളിൽ ഇടപഴകുന്നവർക്ക് സംഭവിക്കും. അതുപോലെ ശ്വാസകോശം ചുരുങ്ങുന്ന അവസ്ഥയുള്ളവർക്കും സംഭവിക്കും. അതുപോലെ ഏതെങ്കിലും സാധനങ്ങളോട് ഉണ്ടാകുന്ന അലർജി ഉള്ളവർക്കും ഇതുപോലെ സംഭവിക്കാറുണ്ട്. എന്നാൽ ഇതിനെ നമുക്ക് ജീവിതശൈലിയിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ .
അതിനു വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് നോക്കാം. ആദ്യം തന്നെ തണുത്ത ഭക്ഷണങ്ങൾ തണുത്ത സാഹചര്യങ്ങൾ എന്നിവയെല്ലാം തന്നെ ഒഴിവാക്കുക. അതുപോലെ കുളിക്കുന്ന സമയത്ത് മാത്രം തലയിൽ എണ്ണ തേക്കുക അതിനുശേഷം നല്ലതുപോലെ എണ്ണ എല്ലാം തലയിൽ നിന്നും കഴുകി കളയുക. തലയിൽ എണ്ണ തേക്കുന്നവരാണെങ്കിൽ വെയില് കൊള്ളാൻ പാടുള്ളതല്ല. അതുപോലെ ആവി പിടിക്കുന്നവർ ആണെങ്കിൽ ഒപ്പം മഞ്ഞളും ഇട്ട് ആവി പിടിക്കുന്നത് നല്ലതാണ്.
അതുപോലെ കുളിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പുലർച്ചയും ഒരുപാട് വൈകിയും കുളിക്കാതിരിക്കുക. കിടക്കുന്ന മുറിയിൽ നനവുള്ള വസ്ത്രങ്ങൾ ഇടാൻ പാടുള്ളതല്ല. ഭക്ഷണകാര്യങ്ങളിൽ ആണെങ്കിൽ വൈറ്റമിൻ കലർന്ന ഭക്ഷണങ്ങൾ കൂടുതലായിട്ടും ഉൾപ്പെടുത്തുക. ഇളം വെയിൽ കൊള്ളുന്നത് വളരെ നല്ലതാണ്. അതുപോലെ വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക. എന്നിവയിലൂടെ അല്ല നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit :- Kerala Dietitian
Story Highlights: Remove Cough Problems
2 thoughts on “ചുവന്നുള്ളിയും ഉപ്പും കൂടി ഇങ്ങനെ കഴിച്ചാൽ മതി. തലയിലും നെഞ്ചിലും കഫം കെട്ടിക്കിടക്കുന്നത് പോകും. | Remove Cough Problems”