പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ആര്യ.!! ഓണ ചിത്രങ്ങൾ പുറത്തിറക്കി താരം. | Arya With New Photoshoot Pictures.

Arya With New Photoshoot Pictures : മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ആര്യ സതീഷ് ബാബു. അവതാരികയായും, നടിയായും ഹാസ്യ കഥാപാത്രങ്ങൾ ചെയ്തും ആരാധകർക്ക് മുമ്പിൽ വന്ന് പ്രിയങ്കരിക്കായി മാറിയ താരമാണ് ആര്യ. ഫിഡിൽ ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ മേഖലയിലേക്ക് കാൽവെപ്പ് നടത്തുന്നത്. പിന്നീട് ലൈല ഓ ലൈല, ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ തുടങ്ങി നിരവധി സിനിമകളിലെ നായികയായും സഹനടിയായും മലയാളികൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടു. മേപ്പാടിയാൻ എന്ന ചലച്ചിത്രമാണ് താരം ഏറ്റവും പുതിയതായി ചെയ്തത്.

എന്നാൽ ബഡായി ബംഗ്ലാവ് എന്ന റിയാലിറ്റി ഷോയിലൂടെ ആണ് ജനങ്ങൾ ആര്യയെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ ആര്യ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർക്കിടയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ആര്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് പ്രേക്ഷകർക്കായി ഓണത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആരാധകരായ് ഉള്ളത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള സാരി ധരിച്ച് തലയിൽ മുല്ലപ്പൂ വെച്ച്, ട്രഡീഷണൽ രീതിയിലുള്ള ആഭരണങ്ങൾ ധരിച്ച് അതിസുന്ദരി ആയിട്ടാണ് വീഡിയോയിൽ താരം എത്തുന്നത്.

ചിത്രത്തോടൊപ്പം ഓണാശംസകൾ നേരുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ് ചാനലിലെ സ്റ്റാർട്ട്‌ മ്യൂസിക് ആരാദ്യം പാടും സീസൺ ഫോർ എന്ന റിയാലിറ്റി ഷോ ആണ് ആര്യ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. അനേകം പേരാണ് താരത്തിന്റെ റിയാലിറ്റി ഷോ കാണുകയും വളരെ നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

Leave a Reply

Your email address will not be published. Required fields are marked *