Making Potato Tasty Masala Gravy : ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് നല്ല ഇറച്ചി കറി തയ്യാറാക്കാം. കിഴങ്ങ് ഇഷ്ടപ്പെടുന്നവർ എല്ലാം ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ നാല് ഉരുളൻ കിഴങ്ങ് മീഡിയം വലുപ്പത്തിൽ മുറിച്ച് വേവിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഉരുളൻ കിഴങ്ങ് അതിലേക്ക് ഇട്ട് ചെറിയ രീതിയിൽ പൊരിച്ച് എടുക്കുക.
ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക അതേ പാനിലേക്ക് ഒരു ടീസ്പൂൺ ജീരകം മൂന്ന് ഏലക്കായ മൂന്ന് ഗ്രാമ്പൂ ഒരു കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. നല്ലതുപോലെ വഴറ്റിയതിനുശേഷം അതിലേക്ക് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു ടീസ്പൂൺ മുളകുപൊടി മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. അടുത്തതായി അരക്കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ ചൂടാക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് ഉരുളൻ കിഴങ്ങ് ചേർത്തു കൊടുത്താൽ ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു കപ്പ് അധികം പുളിയില്ലാത്ത തൈര് കൂടി ചേർത്ത് ഇളക്കിയതിനു ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. കറി നല്ലതുപോലെ കുറുകി ഭാഗമാകുമ്പോൾ കുറച്ചു മല്ലിയിലയും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഉരുളൻ കിഴങ്ങ് മസാല കറി ഇതുപോലെ തയ്യാറാക്കു.
2 thoughts on “ഇറച്ചി കറിയുടെ രുചിയിൽ ഉരുളൻ കിഴങ്ങ് മസാല കറി ഇതുപോലെ തയ്യാറാക്കു. | Making Potato Tasty Masala Gravy”